Mission News
Mission News
Sunday, 15 Jan 2023 18:00 pm
Mission News

Mission News

കാറിന് നേരെ ബൈക്കിലെത്തിയ സംഘമാണ് തൃശൂരില്‍ വച്ച് ആക്രമണം നടത്തിയത് . കാരണം അറിവായിട്ടില്ല.

സുനില്‍ സുഖദ, ബിന്ദു തങ്കം കല്യാണി, നടന്‍ സഞ്ജു എന്നിവരുള്‍പ്പെടെയുള്ള നാടക സംഘത്തിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്.തൃശൂര്‍ കുഴിക്കാട്ടുശേരിയില്‍ വച്ചായിരുന്നു ആക്രമണം.കുഴിക്കാട്ടുശേരി കമ്യൂണിറ്റി ഹാളില്‍ ‘നിലവിളികള്‍ മര്‍മരങ്ങള്‍ ആക്രോശങ്ങള്‍’,എന്ന നാടകത്തിന്റെ റിഹേഴ്സല്‍ ക്യാമ്പ് നടക്കുന്നുണ്ട്.സുനില്‍ സുഖദ ക്യാമ്പില്‍ ഉണ്ടായിരുന്നു. അക്രമി സംഘം തന്നെ മര്‍ദ്ദിച്ചതായി വിശദീകരിച്ച നടന്‍ സുനില്‍ സുഖദ ആളൂര്‍ പോലീസില്‍ പരാതി നല്‍കി.