ന്യൂയോര്‍ക്ക് നഗരത്തിലെ ജനിതക സീക്വന്‍സ് ചെയ്യപ്പെട്ട കൊവിഡ് 19 കേസുകളില്‍ 73 ശതമാനവും XBB.1.5 വകഭേദം മൂലമുണ്ടായതാണെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. ഇന്നേ വരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വ്യാപനശേഷിയുള്ള വകഭേദമാണ് XBB.1.5 എന്ന് കരുതപ്പെടുന്നു.
വാക്‌സിന്‍ എടുത്തവരെയും ഇതിനു മുന്‍പ് കൊവിഡ് അണുബാധ വന്നവരെയുമെല്ലാം ഈ വകഭേദം ബാധിക്കാമെന്ന് ന്യൂയോര്‍ക്ക് ഹെല്‍ത്ത് ആന്‍ഡ് മെന്റല്‍ ഹൈജീന്‍ ട്വിറ്ററില്‍ കുറിക്കുന്നു. യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ (ഇസിഡിസി) പ്രകാരം യുഎസിലെ മറ്റ് വേരിയന്റുകളെ അപേക്ഷിച്ച് സബ് വേരിയന്റ് നിലവില്‍ 12.5 ശതമാനം വേഗത്തില്‍ വ്യാപിക്കുന്നു.
ജനുവരി ആദ്യ വാരത്തില്‍ ഏകദേശം 30% കേസുകള്‍ സബ് വേരിയന്റാണ്.
ഇത് കഴിഞ്ഞ ആഴ്ച സിഡിസി കണക്കാക്കിയ 27.6 ശതമാനത്തേക്കാള്‍ കൂടുതലാണെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. സമീപകാല പഠനം കാണിക്കുന്നത് XBB.1.5 വകഭേദമാണ് ഏറ്റവും കൂടുതലായി പകരുന്നതെന്ന് NYC ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് ആന്റ് മെന്റല്‍ ഹൈജീന്‍ നടത്തിയ പഠനത്തില്‍ പറയുന്നു.
അമേരിക്കയിലെ കൊവിഡ് കേസുകളില്‍ 41 ശതമാനവും ഈ വകഭേദം മൂലമാണെന്നാണ് സി.ഡി.സി.പി പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്