Mission News
Mission News
Wednesday, 25 Jan 2023 18:00 pm
Mission News

Mission News

സഫാരി ടി.വിയിൽ സംസാരിക്കവെയായിരുന്നു കൈതപ്രം മഞ്ജുവിന്റെ സിനിമാ ജീവിതം തുടങ്ങിയതെങ്ങനെയെന്നും, കരിയറിന്റെ തുടക്കത്തിൽ മഞ്ജു ഒളിച്ചോടിയതെന്നും വെളിപ്പെടുത്തിയത്. എന്നാൽ, ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ മറ്റൊരു നടിയെ കുറിച്ച്, അവരുടെ ജീവിതത്തിലെ വ്യക്തിപരമായ ഒരു കാര്യം പറയേണ്ട ആവശ്യമുണ്ടോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.

‘എന്റെ നാഴികകല്ലായ സിനിമ ആണ് സല്ലാപം. മഞ്ജുവിനെ ഈ പടത്തിലേക്ക് റെക്കമന്റ് ചെയ്യുന്നത് എന്റെ ഭാര്യ ആണ്. ലോഹി അഭിപ്രായം ചോദിച്ചു. ഭാര്യ പയ്യന്നൂരിൽ മഞ്ജുവിനെ ഡാൻസ് പഠിപ്പിച്ച മാഷുടെ നമ്പർ വാങ്ങി മഞ്ജുവിനെ ലോഹിക്ക് പരിചയപ്പെടുത്തിയത് എന്റെ ഭാര്യ ആണ്. അവർക്ക് ഭയങ്കര അഭിപ്രായം ആയിരുന്നു മഞ്ജുവിനെ പറ്റി. ഇപ്പോഴും അതെ. എനിക്കും ഭയങ്കര ഇഷ്ടമാണ് മഞ്ജുവിനെ. അവരെ ഞാൻ മുമ്പ് കണ്ടിട്ടുണ്ട്. കണ്ണൂരിൽ ഏതോ ഒരു പരിപാടിക്ക് പോയപ്പോൾ മധു സാറും ഞാനും കൂടിയുള്ള വേദിയിൽ മഞ്ജു വന്നിരുന്നു. പരിചയപ്പെടുകയും ചെയ്തു.

ആ സമയത്ത് ഉണ്ണിയുടെ പ്രൊഡക്ഷൻ മാനേജർ ആയി ഒരു പയ്യൻ ഉണ്ടായിരുന്നു. ഷൂട്ടിനിടെ ഇയാൾക്ക് മഞ്ജുവിനോട് അടുത്ത് പെരുമാറാനുള്ള അവസരം ഉണ്ടായി. പലപ്പോഴും എനിക്ക് തോന്നിയത് ഇയാളാണ് പ്രൊഡ്യൂസർ എന്ന് മഞ്ജു കരുതിയെന്നാണ്. അതിനിടെ ഒരു ദിവസം മഞ്ജുവിനെ കാണാനില്ലായിരുന്നു. എല്ലാവരും ഞെട്ടിപ്പോയി. നോക്കുമ്പോൾ ഈ പയ്യനും ഇല്ല. ഇവർ രണ്ട് പേരും എവിടെ ആണ് പോയിട്ടുണ്ടാവുക എന്ന് അന്വേഷിച്ചു. അവനറിയാവുന്ന ഒരു വീട്ടിൽ അന്വേഷിച്ചപ്പോൾ ആ വീട്ടിൽ അവരുണ്ടായിരുന്നു. സേഫ് ആയ വീട് അതാണെന്ന് തോന്നി ഈ പയ്യൻ മഞ്ജുവിനെ കൂട്ടി അവിടെയാണ് പോയത്. അങ്ങനെ തേടിപ്പിടിച്ചു. മഞ്ജുവിനെ തിരിച്ച് കൊണ്ടു വന്നു. ഉപദേശിച്ച് ശരിയാക്കി. അങ്ങനെ ആണ് ആ ഷൂട്ടിം​ഗ് നടന്നത്. മഞ്ജുവിന്റെ ആദ്യത്തെ കാമുകൻ എന്ന് പറയുന്നത് ആ പയ്യൻ ആണ്. മഞ്ജുവിന്റെ തെറ്റിദ്ധാരണ കാെണ്ടാണെന്ന് എനിക്ക് തോന്നുന്നു. പിന്നെ അഭിനയിക്കുന്നയാൾ കാമുകനായി, ദിലീപ്’, കൈതപ്രം പറഞ്ഞു.