Mission News
Mission News
Monday, 30 Jan 2023 00:00 am
Mission News

Mission News

അങ്കമാലി: അങ്കമാലിയിലെ സ്വകാര്യ ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന സിഗ്മ മെഡിക്കൽ സ് എന്ന ചില്ലറ മരുന്ന് വിപണനകേന്ദ്രത്തിനെതിരെ നിയമനടപടികൾ സ്വീകരിക്കാൻ ഒരു ദുരന്തത്തിനായ് കാത്തിരിക്കയാണ് ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിലെ ഉദ്യോഗസ്ഥർ, കഴിഞ്ഞ എട്ട് വർഷമായി നിയമങ്ങളെല്ലാം കാറ്റിൽ പറത്തി പ്രവർത്തിക്കുന്ന ഈ മെഡിക്കൽ സ്റ്റോറിൽ അന്യസംസ്ഥാനത്ത് നിന്ന് വരുന്ന തൊഴിലാളികൾക്ക് അനുമതിയോ നേഴ്സോ ഇല്ലാതെ കുത്തിവയ്പുകളും ചികിത്സകളും നടത്തുന്നു.പൊതുവഴിയിൽ വച്ച് രക്ത പരിശോധനക്കായ് രക്തം കുത്തിയെടുക്കുന്നു. ഫാർമസിസ്റ്റ് എന്നൊരു സംവിധാനമേ ഇവിടില്ല ഫാർമസിസ്റ്റിൻ്റെ ഒപ്പ് അന്നന്ന് വൈകിട്ടോ ആഴ്ചയിലോ ബുക്കിൽ രേഖപ്പെടുത്തി വക്കുന്നു, മയക്കുമരുന്നിനടിമയായവർക്ക് ലഹരിക്ക് സമാനമായ ഗുളികകൾ നൽകുന്നു.' മറ്റു കച്ചവടക്കാരും സാമൂഹ്യ പ്രവർത്തകരും ഇത് സംബന്ധിച്ച് ആക്ഷേപമുന്നയിക്കുമ്പോൾ ഡ്രഗ് ഇൻസ്പെക്ടർ ഇവരുടെ ബന്ധുവാണെന്നും നിയമം ഞങ്ങൾക്ക് ബാധകമല്ലെന്നും പറഞ്ഞ് അവരെയെല്ലാം ഭീഷണിപ്പെടുത്തുകയും സമീപത്തെ മെഡിക്കൽ സ്റ്റോറുകൾക്കെതിരെയെല്ലാം കള്ള പരാതികൾ നൽകി ഭയപ്പെടുത്തി നില്ക്കുകയും ചെയ്യുകയാണ്, ചില മാധ്യമ പ്രവർത്തകരുടെ ഇടപെടൽ മേലുദ്യോഗസ്ഥരുടെ അടുത്ത് ഉണ്ടായപ്പോൾ ഒരു പ്രഹസനമെന്ന പേരിൽ സ്ഥലത്തെ ഡ്രഗ്സ് ഇൻസ്പെക്റ്റർ പതിവു പരിശോധന നടത്തിയെങ്കിലും ഇതൊന്നും ഞങ്ങളെ ബാധിക്കില്ലെന്ന മട്ടിൽ അവർ ഈ സ്ഥാപനം പ്രവർത്തിപ്പിക്കുകയാണ്, പരിശോധനക്കായ് വന്ന ഉദ്യോഗസ്ഥൻ തൊട്ടടുത്ത കടയിൽ വന്ന് നിങ്ങൾക്ക് എന്താ ബുദ്ധിമുട്ട് ഇവർ നിയമ ലംഘനം നടത്തുന്നതിൽ അതെല്ലാം ഞങ്ങൾ സൗകര്യം പോലെ നോക്കി കൊള്ളാമെന്നായിരുന്നത്രേ, അതു കൊണ്ട് തന്നെ ഈ കച്ചവടക്കാർ പറഞ്ഞ് പരത്തിയ പോലെ ഇവിടുത്തെ ഉദ്യോഗസ്ഥൻ ഇവരുടെ ബന്ധുവാണെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നത് ജനം വിശ്വസിച്ചു കഴിഞ്ഞു., പോലീസിൻ്റെ നിലപാടു് ഇത്തരം കാര്യങ്ങൾ പരിശോധന നടത്തേണ്ടതും നടപടി എടുക്കേണ്ടതും ഡ്രഗ്സ് കൺട്രോൾ വിഭാഗമാണെന്നും എന്തെങ്കിലും ദുരന്തം വന്നാൽ മാത്രം ഞങ്ങൾ അന്വേഷിക്കാമെന്നുമാണ് ഇതുസംബന്ധിച്ച് എല്ലാ വിവരങ്ങളും സ്റ്റേറ്റ്സ്പെഷൽ ബ്രാഞ്ചു് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും റിപ്പോർട്ട് നൽകിയിട്ടുണ്ട്,