147 ഗ്രാം MDMA യുമായി രണ്ട് യുവാക്കൾ അങ്കമാലി പോലീസിന്റെ പിടിയിൽ

147 ഗ്രാം MDMA യുമായി രണ്ട് യുവാക്കൾ അങ്കമാലി പോലീസിന്റെ പിടിയിൽ. പെരുമ്പാവൂർ ചേലാമറ്റം സ്വദേശികളായ ചിറക്കൽ വീട്ടിൽ ജോൺ ജോയി (22) , പള്ളിയന്ന വീട്ടിൽ ശ്യാം ശശി എന്നിവരാണ് പിടിയിലായത്. അങ്കമാലി KSRTC പരിസരത്ത് നിന്നുമാണ് യുവാക്കൾ ഇന്ന് പുലർച്ചെ പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്. പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.


Comment As:

Comment (0)