തായ്‌ലണ്ടിലേക്കു ഉദ്യോഗാർത്ഥികളെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യത്തിൽ ചാടാതിരിക്കുക ,അതൊരു കെണിയാണ് ഇന്റർനെറ്റ് വഴിയുള്ള തട്ടിപ്പ് ജോലി

 തിരുവനന്തപുരം: ഇന്ത്യയിൽ നിന്നും  തായ്‌ലണ്ടിലേക്കു  ജോലിക്കു പോകുന്നവർ  അവിടെ അങ്ങനെ ഒരു സ്ഥാപനം ഉണ്ടോ എന്ന്  അന്വേഷിച്ചു ഉറപ്പു വരുത്തി സ്വന്തം  റിസ്കിൽ പോകുക ,12000  ഇന്ത്യൻ യുവാക്കൾ അവിടെ കിടന്നു നരകിക്കുന്ന എന്നാണ് കിട്ടുന്ന വിവരം .ഒരുദിവസം 16 മണിക്കൂർ ആണ് ജോലിസമയം. മൊബൈൽ ഉപയോഗിക്കാൻ കിട്ടുന്നത് ഒരു ദിവസം 15 മിനിട്ട്  അതും  സായുധരായ    ആളുകളുടെ മുന്നിൽ വച്ചേ സംസാരിക്കാൻ കഴിയുകയുള്ളൂ .അവിടെ നിന്നും രക്ഷപ്പെടണമെങ്കിൽ  മോചന ദ്രവ്യം കൊടുക്കണം .ആലോചിക്കുക  ഇന്ത്യയിൽ നിന്നും തായ്‌ലൻഡ് എന്ന് പറഞ്ഞു പോയി  അവിടത്തെ  internet വഴിയുള്ള തട്ടിപ്പ് ജോലിചെയ്യിപ്പിക്കുന്ന   മാഫിയയുടെ കൂടെ ജോലിചെയ്യാനോ  അതോ  മനസമാധാനത്തോടെ ഇന്ത്യയിൽ കഴിയാണോ എന്ന് .എന്ത് കേട്ടാലും മനസിലാകാത്ത മലയാളികൾ ഇപ്പോഴും അങ്ങോട്ട് പോകുന്നു ,അവിടെ 83 ഇന്ത്യക്കാർ  തായ് പോലീസിന്റെ പിടിയിൽ ആണ് ,ഇവിടെ നിന്ന് പോകുന്ന വർക് കൊടുക്കുന്ന വിസക്ക് 15 ദിവസം മാത്രം മാണ്  കാലാവധി അത് ടൂറിസ്റ്റ് വിസയാണ് .ഈ വാർത്ത പുറത്തു വന്നതിനു ശേഷം  8  മലയാളികൾ ആണ് തായ്‌ലണ്ടിലേക്ക് പോയിരിക്കുന്നത് ,പ്രബുദ്ധ മലയാളികൾക്ക് എന്ത് സംഭവിച്ചു 

ബര്മയുടെയും  തായ്‌ലണ്ടിലെന്റേം  അതിർത്തിയാണ്  മെസോട്ടോ അവിടെ  നിന്നും കിലോമീറ്റര്  അകലെ , ബർമ തങ്ങളുടെ  അതിർത്തിയെ   സാമ്പത്തികമായി  ഉയർത്താൻ വേണ്ടി  ചൈനീസ്  കമ്പനിക്ക് കോൺട്രാക്ട്  നൽകുന്നു  ,കമ്പനി  അവിടെ ഹോസ്പിറ്റൽ  മാൽ സ്കൂൾ വ്യാപാര സ്ഥാപനങ്ങൾ 
കമ്പനികൾ എന്നിവ നിർമിച്ചു നൂറു കണക്കിന്  കമ്പനികൾ ആണ്  അവിടെ ഉയർന്നത് ,അതുപോലെ  ആ സ്ഥലം അവർ  ഫെൻസ്  നിർമ്മിച്ചും  സുരക്ഷക്ക് സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥരെയും  നിയമിച്ചു  സുരക്ഷിതമാക്കി  ചുറ്റും മലയും കാടും തായ് അതിർത്തിയിൽ നിന്നും ഇവിടേയ്ക്ക് എത്താൻ  കാട്ടു പാത മാത്രം മല  കയറി കഴഞ്ഞ ൽ  ടാറിങ് റോഡ് .ഇവിടെ യാണ് ലോകത്തിലെ ഏറ്റവും വലിയ scam  സെന്റര് പ്രവർത്തിക്കുന്നത് , .ബർമകോ  ചൈനക്കോ ഇവ രുടെ മേൽ യാതൊരു അധികാരവും  ഇല്ല  ഇവിടെ ഈ കമ്പനിയുടെ സ്വന്ത മായാ  സായുധ   സുരക്ഷാ ഉദ്യോഗസ്ഥരുണ്ടു   . .തായ്‌ലൻഡ് മോഹവുമായി ചെന്നിറങ്ങുന്ന ഉദ്യോഗാർത്ഥികളെ  കൊണ്ട് പോകുന്നത്  ഈ  തട്ടിപ്പു കേന്ദ്രത്തിലേക്കാണ് ,     ഏജന്റിന്റെ  ആളുകൾ   ആണെന്ന് പറഞ്ഞാണ് ഉദ്യോഗാർത്ഥികളെ കൊണ്ടുപോകുന്നത് .ചെന്നിറങ്ങുന്ന അന്ന് തന്നെ ജോലിതുടങ്ങാം ,,മാസം ഒരു ലക്ഷം രൂപയാണ്  വാഗ്ദാനം ,നല്ല ഭക്ഷണ വും ആഴചയിൽ  ഒരിക്കൽ ഇവരുടെ തന്നെ പട്ടണത്തിൽ കമ്പനിയുടെ വാഹനത്തിൽ പോയി  പർച്ചസ് നടത്താനുള്ള സൗകര്യവും ഇത്രയും കേൾക്കുന്ന മലയാളി എപ്പോ പോയി എന്ന് ചോദിച്ചാൽ മതിയല്ലോ . പക്ഷേ 16  മണിക്കൂർ തുടർച്ചായി പണിയെടുപ്പിക്കുന്നതും  ദിവസത്തിൽ  ഫോൺ ഉപയോഗിക്കാൻ  കിട്ടുന്ന 15 മിനിറ്റും ജോലിയുടെ പ്രഷറും 
ചുറ്റും സായുധരായ  സുരക്ഷാ  ഉദ്യോഗസ്ഥരുടെ    സാമീപ്യവും  ചെറിയ തെറ്റിന് പോലും  കിട്ടുന്ന   ശിക്ഷ ചട്ടയാടിയാണ്   ഇത് പലരെയും  വീട്ടിലേക്കു തിരിച്ചു പോകാൻ നിര്ബന്ധിതരാക്കും എന്നാൽ ഒരിക്കൽ ഇതിനുള്ളിൽ പെട്ടുപോയ ൽ പിന്നീട് അവിടെ നിന്ന് രക്ഷപെടുവാൻ സംഘം ചോദിക്കുന്ന മോചന ദ്രവ്യം  ലക്ഷങ്ങൾ ആണ് .അത് കൊടുത്തു  തായ്‌ലൻഡ് വിമാനത്താവളത്തിലെത്താൻ കടമ്പകൾ കടക്കണം വഴിയിൽ തായ് പോലീസിന്റെ ചെക്കിങ് ,അറസ്റ് കോടതി  എല്ലാം കഴിഞ്ഞാലും  ഇന്ത്യയിലെത്താൻ കഴിയും എന്ന് യാതൊരു  ഉറപ്പും ഇല്ല .


ഇത്രയും  വിവരങ്ങൾ തന്നത് തായ്‌ലൻഡിൽ  വര്ഷങ്ങളായി ജോലിചെയുന്നതും  ഇപ്പോൾ തായ് പോലീസിന്റെ തടവിൽ  ഉള്ള മലയാളികളെ പോയി സംസാരിച്ച വ്യക്തിയാണ് ,ഇന്ത്യൻ എംബസി തിരിഞ്ഞു നോക്കാതിരുന്ന സമയത്തു അദ്ദേഹം  താമസിച്ചുരുന്ന സ്ഥലത്തു നിന്ന്  750  കിലോമീറ്റര്  സഞ്ചരിച്ചു മെസോട്ടിൽ എത്തി  ഇവരെ  കണ്ടു 

മലയാളികൾ  മോചന ദ്രവ്യം കൊടുത്തു  മോചിതരായി  ഈ   internet വഴിയുള്ള തട്ടിപ്പ്   സെന്ററിൽ നിന്നും കിലോമീറ്ററോളം  സഞ്ചരിച്ചു  മെസോട്  എന്ന സ്ഥലത്തു ഹോട്ടലിൽ  ആണ്  താമസിചത്ത് .    .അവിടെ നിന്നും വിവരങ്ങൾ ശേഖരിച്ചു  ഇന്ത്യൻ എംബസി  ഇവരെ വിളിച്ചരുന്നു എന്ന് പറഞ്ഞു  ഇവർ ഇന്ത്യക്കാരന് എന്ന സർട്ടിഫിക്കറ്റ് ഇവർക്ക് മൊബൈലിൽ whatsapp  അയച്ചു കൊടുത്തു .അതുകഴിഞ്ഞു കുറച്ചു ദിവസം കഴിഞ്ഞാണ് തായ് പോലീസ് പെട്രോളിങ്ങിനിടെ  ഇവരെ കണ്ടെത്തുന്നതും  അറസ്റ് ചെയ്യുന്നതും .ഇവരുടെ കൈയിൽ ഉണ്ടായിരുന്ന whatsapp  മെസ്സേജ് കാണിച്ചെങ്കിലും പോലീസ് ഹാർഡ് കോപ്പി വേണമെന്ന് ആവശ്യപ്പെട്ടു ,ഇന്ത്യൻ എംബസിയെ contact ചെയ്‌തെങ്കിലും ഇവർക്ക് കൃത്യമായ മറുപടി കിട്ടിയില്ല . പ്രൂഫ് ഹാജരാക്കാൻ  കൊടുത്ത   സമയം കഴിഞ്ഞു, പോലീസ് ഇവരെ അറസ്റ് ചെയ്തു  അത് കഴിഞ്ഞപ്പോൾ  എംബസി ജീവനക്കാരൻ അല്ലാത്ത  ഒരാൾ വരികയും സർട്ടിഫിക്കറ്റ് കൊടും ചെയ്തു അറസ്റ് രേഖപ്പെടുത്തി ഇനി കോടതി എന്ന് പറഞ്ഞു ഇവരെ കോടതിയിൽ ഹാജരാക്കി ,ഇന്ത്യൻ എംബസി മെസോട്ടിൽ നിന്നും 300  കിലോമീറ്റര് മാത്രമാണ് ദൂരം അവിടെ നിന്ന് ഒരു ഉദ്യോഗസ്ഥാൻ മെസോട്ടിൽ എത്താൻ  വളരെ കുറച്ചു സമയം മതിയായിരുന്നു ,ആ സർട്ടിഫിക്കറ്റ്  നേരിട്ട് എത്തിച്ചിരുന്നു എങ്കിൽ 8 പേര് ഇന്ന് തൈപോലീസിന്റെ കൈയിൽ ആകുമായിരുന്നില്ല ഇന്ത്യൻ എംബസ്സിയുടെയും  വിദേശകാര്യ വകുപ്പിതെയും കെടു  കാര്യാസ്ഥതയാണ് ഇതിൽ നിന്നും വ്യക്തമാകുന്നത് 


കൂടുതൽ അന്വേഷിച്ചപ്പോഴാണ്  ഈ  internet വഴിയുള്ള തട്ടിപ്പ്  സെന്ററുകളിൽ കൂടുതലും ഇന്ത്യക്കാരന് എന്നറിയുന്നത് .ദിനം പ്രതി ഇന്ത്യയിൽ നീന്നും  ആളുകൾ വരുന്നു എന്നും ഇപ്പോൾ കുറെ വർഷമായി ഞങ്ങൾ  ഇന്ത്യയിൽ നിന്നും വരുന്നവരെ  തിരിച്ചു  അയക്കാനും  ചാട്ടവാറടികൊണ്ടു  പരിക്കേറ്റവരെ  ചികിത്സ യ്ക്കാനും മാണ്  ഞങ്ങളുടെ ജോലി  എന്നാണ് ഇവിടെത്തെ പ്രവാസി കൂട്ടായ്മ  പറയുന്നത് 

കേരളത്തിൽ നിന്നും    റിക്രൂട്  ചെയ്തവർ  പുനലൂർ സ്വദേശി   റിനു ,തമിഴ് നാട് സ്വാദേശി സാദിഖ്  എന്നിവരാണ് . സാദിഖ് ഒരു നിരോധിത  സംഘടനയുടെ പ്രവർത്തകൻ ആണെന്നാണ്  കിട്ടുന്ന വിവരം ,ഇവർ  സംഘത്തിന്  ആളുകളെ തലയ്ക്കു വിലയിട്ടു വില്കുകയറുന്നു  എന്ന് തായ്  പോലീസിന്റെ തടവിൽ കഴിയുന്ന   ഒരാളുടെ അച്ഛൻ  ചാനെൽ ഡി ന്യൂസിനോട് പറഞ്ഞു ,ഇവർ മോചന ദ്രവ്യം കൊടുത്താണ്  ഈ scam  സെന്റര്  മാഫിയയുടെ കൈയിൽ നിന്നും രക്ഷപെട്ടത് .സാദിഖ്  ഒരു പാട് പേരെ സംഘത്തിലേക്ക്  റിക്രൂട്ട് ചെയ്തിട്ടുണ്ട് .

കേരളത്തിൽ നിന്നും ഇന്ത്യയിൽ നിന്നുമായി  90  പേരാണ്  തായ് പോലീസ് കസ്റ്റഡിയിൽ ഇപ്പോൾ ഉള്ളത് .ഇ തട്ടിപ്പു റിപ്പോർട്ട് ചെയ്തതിനു ശേഷവും എട്ടു മലയാളികൾ  ബാങ്കോക്കിൽ എത്തിയിട്ടുണ്ട് ,ഇന്നലെ 7 പേരെ  തായ് പോലീസ് അതിർത്തിയിൽ നിന്നും അറസ്റ് ചെയ്തിട്ടുമുണ്ട് 
 
  90 പേരുണ്ടെന്നാണ് അനൗഉദ്യോഗിക  അറിയിപ്പാണ്   ഇനിയുള്ള ദിവസങ്ങളിൽ അറസ്റ് കൂടുവാനാണ് സാധ്യത യാതൊരു രേഖയുമില്ലാതെ ഇന്ത്യയിൽ നിന്ന് 50000  പേര് ആണ്  തായ്  ബർമ്മ  അതിർത്തിയിലും  മോസോട്ടയിലുമായി  അനധിക്രതമായി താമസിക്കുന്നത് ഇവർക്ക് മതിയായ യാത്ര രേഖകൾ ഇല്ല എന്ന വിവരങ്ങൾ ആണ് ലഭിക്കുന്നത്  
ഇത്തരം തട്ടിപ്പുകൾക്ക്‌ വിധേയരായവരെ രക്ഷിക്കുവാൻ സത്വര നടപടികൾ സ്വീകരിക്കുവാൻ കേരള ഗവണ്മെന്റും, കേന്ദ്ര വിദേശ കാര്യമന്ത്രലയവും തയ്യാറാവണമെന്ന് ഹിന്ദുസ്ഥാൻ ഏകതാ പാർട്ടി സംസ്ഥാന പ്രസിഡണ്ട്‌  പി.ശങ്കരപിള്ള
ആവശ്യപ്പെട്ടു.


Comment As:

Comment (0)