ഒന്നാം ക്ലാസുകാരുടെ ഡയറിക്കുറിപ്പുകൾ പ്രസിദീകരിച്ചു.
300
ഒന്നാം ക്ലാസുകാരുടെ ഡയറിക്കുറിപ്പുകൾ പ്രസിദ്ധീകരിച്ചു.
ഗവൺമെന്റ് എൽ പി സ്കൂൾ മലയാറ്റൂരിൽ ഒന്നാം ക്ലാസിലെ കൂട്ടുകാരുടെ തെരഞ്ഞെടുത്ത ഡയറിക്കുറിപ്പുകൾ പ്രസിദ്ധീകരിച്ചു. "കിളിമൊഴികൾ "എന്ന് പേര് നൽകിയ സംയുക്ത ഡയറിയുടെ തെരഞ്ഞെടുത്ത കുറിപ്പുകളുടെ സമാഹാരം പ്രധാന അധ്യാപകൻ ജോയ് ഒ. പി പ്രകാശനം ചെയ്തു.കുട്ടികൾ നൂറിൽ കൂടുതൽ ഡയറികൾ എഴുതുകയും ചെയ്തിരുന്നു.ഡയറി എഴുത്തിലൂടെ കുട്ടികളുടെ ചിന്തയും ഭാഷയും സർഗ്ഗാത്മകതയും വർദ്ധിക്കുന്നു എന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.ഒന്നാം ക്ലാസ് അധ്യാപിക ശ്രീജ എം എസ് നേതൃത്വം നൽകി. PTA അംഗങ്ങൾ മറ്റ് അധ്യാപകർ രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.



