അഡ്വ: ബി സരിത് കുമാർ ജനതാ പാർട്ടി സംസ്ഥാന ട്രഷറർ

 

NDA ഘടക കക്ഷിയായ ജനതാപാർട്ടിയുടെ സംസ്ഥാന ട്രഷററായി  അഡ്വ. സരിത്കുമാറിനെ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഡോ. ബിജു കൈപ്പാറേടൻ നിയമിച്ചു.   

സരിത്കുമാറിന്റെ
നിയമന വിവരം  പാർട്ടി സംസ്ഥാന   
വർക്കിംഗ് പ്രസിഡന്റ് എൻ ഓ കുട്ടപ്പനാണ് വാർത്താ കുറിപ്പിൽ അറിയിച്ചത്.

ഇന്ത്യൻ റവന്യൂ സർവ്വീസിൽ നിന്നും ഇങ്കം ടാക്സ് ഡെപ്യൂട്ടി കമ്മീഷണറായി വിരമിച്ച സരിത് കുമാർ തിരുവനന്തപുരം ജില്ലാ പ്രസിഡണ്ടായി പ്രവർത്തിച്ചു വരികയായിരുന്നു.


Comment As:

Comment (0)