കുഞ്ഞു കിളികളുടെ കൂട്ടുകാരൻ
178
കുഞ്ഞുകിളികളുടെ കൂട്ടുകാരൻ...
ജന്മദിനത്തിൽ ശേഖരിച്ചു വെച്ച കാശ്കുടുക്കയിലെ നാണയതുട്ടുകൾകൊണ്ട് സഹപാഠികൾക്ക് പക്ഷികൾക്ക് ദാഹജലം ഒരുക്കാൻ മൺചട്ടികൾ വിതരണം ചെയ്ത് മാതൃകയായി അങ്കമാലി ജോളി നഴ്സറി സ്കൂളിലെ യുകെജി വിദ്യാർത്ഥി ഇവാൻ ജോർജ് ജോബിൻ.പ്രധാനഅധ്യാപിക സിസ്റ്റർ ജെസ്മി ജോസ് സ്കൂളിൽ തന്നെ സജ്ജികരണങ്ങൾ ഒരുക്കി കുട്ടികൾക്ക് സന്ദേശം നൽകി. മുപ്പതോളം കുട്ടികൾക്കാണ് മൺചട്ടികൾ വിതരണം ചെയ്തത്. പൊതുപ്രവർത്തകനും വിചാർ വിഭാഗ് നിയോജകമണ്ഡലം ചെയർമാനുമായ ജോബിൻ ജോർജിന്റെ മകനാണ് ഇവാൻ ജോർജ് ജോബിൻ.



