ശ്രീ മുല നഗരം അകവൂർ ഹൈസ്കൂളിൻ്റെ പുതിയെ കെട്ടിട ഉദ്ഘാടനവും പ്ലാറ്റിനം ജൂബിലി സമാപനവും

ശ്രീമൂലനഗരം അകവൂർ ഹൈസ്കൂളിൻ്റെ പുതിയ കെട്ടിട ഉദ്ഘാടനവും, പ്ലാറ്റിനം ജൂബിലി സമാപനവും


ചൊവ്വര ഗ്രാമസേവാസമിതി പണികഴിപ്പിച്ച അകവൂർ ഹൈസ്കൂളിൻ്റെ മൂന്നാമത്തെ  പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം മാർച്ച് 23 ശനിയാഴ്ച്ച വൈകീട്ട്  5.30ന് പി.എൻ ഈശ്വർജി (RSS പ്രാന്തകാര്യവാഹ്) നിർവ്വഹിച്ചു.


മഹനീയമായ ചടങ്ങിൽ  ഗ്രാമസേവാസമിതി സ്ഥാപക അധ്യക്ഷൻ  പി ഇ ബി മേനോൻ സാർ കെട്ടിട സമർപ്പണം  നടത്തി.


ചടങ്ങിൽ ഗ്രാമസേവാസമതി പ്രസിഡൻ്റ് പി സന്തോഷ് അധ്യക്ഷത വഹിച്ചു.

സ്കൂൾ മാനേജർ ടി ദിനേഷ്, ആലുവ DEO സി വി ജ്യോത്സന, പി ടി എ പ്രസിഡൻ്റ് കെ എ നൗഷാദ്, പ്രധാനധ്യാപിക ദീപസുകുമാർ, ഡോ. പി കെ ബാലകൃഷ്ണൻ, സഹോസ പ്രസിഡൻ്റ് ബിജു കൈത്തോട്ടുങ്ങൽ  എന്നിവർ സംസാരിച്ചു.


Comment As:

Comment (0)