ജെ ഡി യു തൃശ്ശൂർ ജില്ലാ കമ്മറ്റി പിരിച്ചുവിട്ട് ഭാരവാഹികളും പ്രവർത്തകരും ഒന്നടങ്കം ദേശീയ ജനതാ പാർട്ടിയിൽ (RLM ) ലയിച്ചു.
തൃശൂർ: ജെഡി യു തൃശൂർ ജില്ലാക്കമ്മറ്റി പിരിച്ചു വിട്ട് നേതാക്കളും പ്രവർത്തകരും ഒന്നടങ്കം ദേശീയ ജനതാ പാർട്ടിയിൽ ലയിച്ചു.
ജെഡിയു ജില്ലാ പ്രസിഡണ്ടായിരുന്ന ജോസ് മോൻ കൊള്ളന്നൂരിന്റെ നേതൃത്വത്തിൽ മുഴുവൻ ഭാരവാഹികളും ജില്ലാക്കമ്മറ്റിയംഗങ്ങളും പാർട്ടി വിട്ട് ദേശീയ ജനതാ പാർട്ടിയിൽ (RLM) - ലയിക്കുകയായിരുന്നു.
പാർട്ടിയിലേക്കു പുതിയതായി കടന്നു വന്നവരെ സംസ്ഥാന പ്രസിഡണ്ട് ഡോ. ബിജു കൈപ്പാറേടൻ സ്വാഗതം ചെയ്തു.
പാർട്ടി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് N.O. കുട്ടപ്പൻ നവാഗതർക്ക് മെമ്പർഷിപ്പ് വിതരണം ചെയ്തു.
ഒരാഴ്ചക്കുള്ളിൽ പാർട്ടിയുടെ വിപുലമായ കൺവെൻഷൻ തൃശൂരിൽ വിളിച്ചു ചേർക്കുമെന്ന് ജോസ്മോൻ കൊള്ളന്നൂർ, വർഗ്ഗീസ് അറക്കൻ, ബിജു P ജോസ്, ജെക്സി ജോയ്, ഹരി നായർ, ഷൈജു മാമ്മൻ, ജോർജ് ഇറമ്പൻ, ഷേർളി പുള്ളോക്കാരൻ എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.



