ഭാഷാ പരിശീലന ക്യാമ്പ് നടക്കുന്നു.

കറുകുറ്റി:- സ്റ്റാർ ജീസ്സസ് ഹൈസ്ക്കൂളിൽ വിദ്യാർത്ഥികളെ ഭാഷാജ്ഞാനികളാക്കുക എന്ന ലക്ഷ്യത്തോടെ 'ഭാഷാ പരിശീലന ക്യാമ്പ് 2024' ആരംഭിച്ചിരിക്കുന്നു. ഹെഡ്മാസ്റ്റർ ഫാ.ജോണി ചിറയ്ക്കൽ ഉദ്ഘാടനം നിർവ്വഹിച്ച ക്യാമ്പിൽ ശ്രീ വർഗ്ഗീസ് വി.റ്റി.  യും നേതൃത്വം നല്കുന്നു. തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷയോട് സ്നേഹവും ഇവ ഉപയോഗിക്കുവാനുള്ള മിടുക്കും നേടിക്കൊടുക്കാൻ ക്യാമ്പിലൂടെ കഴിയുന്നു. കുട്ടികൾ താൽപര്യപൂർവം പങ്കെടുക്കുന്ന ക്യാമ്പിൽ കളിയിലൂടെ കണക്കും അവർക്ക് ഇഷ്ടപ്പെട്ടതാക്കി മാറ്റുന്നു. ക്യാമ്പിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും ലഘു ഭക്ഷണവും പാനീയങ്ങളും തണ്ണിമത്തനും നല്കി അവരുടെ മനസ്സിന് കുളിർമ നല്കുന്നു. അവധിക്കാലം രസകരമാക്കാനും കളി ചിരി ഉല്ലാസ മധുരത്തിലൂടെ ഭാഷകളെ അടുത്തറിയാനും ഈ ക്യാബിലൂടെ കഴിയുന്നതായി രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.


Comment As:

Comment (0)