ഡോ:ബി.ആർ അംബേദ്ക്കർ ജന്മദിനാനുസ്മരണം

 


കാലടി:  ഡോ. ബി.ആർ അംബേദ്ക്കർ ജന്മദിനാനുസ്മരണം കെ പി എം എസ് അങ്കമാലി യൂണിയൻ ആഭിമുഖ്യത്തിൽ മഞ്ഞപ്ര യൂണിയൻ ഓഫീസിൽ വെച്ച് നടത്തി. യൂണിയൻ പ്രസിഡൻ്റ് ശ്രീ സുജീഷ് സുബ്രൻ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റിയംഗം അംബേദ്ക്കർ ജഗത് റോസ് ഭദ്രദീപം തെളിയിച്ചു. യൂണിയൻ നേതാക്കളായ സുജിത്ത് സുരേഷ്, ഇ വി ലൈജു, വി.കെ. ഭാസ്കരൻ എന്നിവർ സംസാരിച്ചു. പുഷ്പാർച്ചനയോടുകൂടി ചടങ്ങുകൾക്ക് പരിസമാപ്തിക്കുറിച്ചു.


Comment As:

Comment (0)