ദിനചിന്തകൾ -തത്വചിന്ത പ്രകാശനം ചെയ്തു.
139
ദിന ചിന്തകൾ - തത്വ ചിന്ത പ്രകാശനം ചെയ്തു
ജീവിതത്തിലെ ആനുകാലിക സംഭവങ്ങൾ കോർത്തിണക്കി തത്വ ചിന്തയുടെ രൂപത്തിൽ നോബി തോമസ് എഴുതിയ ദിന ചിന്തകൾ - തത്വ ചിന്ത എന്ന കൃതി പ്രകാശനം ചെയ്തു. അങ്കമാലി ഫിസാറ്റ് എൻജിനിയറിങ് കോളേജ് ചെയർമാൻ പി ആർ ഷിമിത്ത് പുസ്തകത്തിൻറെ ആദ്യ കോപ്പി എഴുത്തുകാരന്റെ മാതാവ് മേരി തോമസിന് കൈമാറി പ്രകാശനം ചെയ്തു. സാഹിത്യകാരൻ സാബു കരേടത്തു പുസ്തകത്തെ സമൂത്തിന് പരിചയപ്പെടുത്തി. ഫിസാറ്റ് പ്രിൻസിപ്പൽ ഡോ വി ജേക്കബ് തോമസ് ചടങ്ങിൽ അദ്യക്ഷത വഹിച്ചു. അനഘ പുബ്ലിക്കേഷൻസ് ആണ് പുസ്തകം പ്രകാശനം ചെയുന്നത്. ചടങ്ങിൽ മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങളായ എം പി അബ്ദുൽ നാസ്സർ, ജോർജ് സി ചാക്കോ, വൈസ് പ്രിൻസിപ്പൽ ഡോ പി ആർ മിനി ഡോ സി ഷീല ഡീൻ ഡോ ജി ഉണ്ണി കർത്ത തുടങ്ങിവർ പങ്കെടുത്തു



