റോഡ് മുറിച്ച് കടക്കവേ കാറിടിച്ച് മരിച്ച ്് അജിതിൻ്റെ സംസ്കാരം ഇന്ന്

.
*റോഡ് മുറിച്ച് കടക്കവേ കാറിടിച്ച് മരിച്ച  അജിതിന്റെ  സംസ്കാരം ഇന്ന്* 

            *അങ്കമാലി : കറുകുറ്റി അരീക്കൽ ജംഗ്ഷനിൽ  റോഡ് മുറിച്ച് കടക്കവേ* *കാറിടിച്ച്  ഗുരുതര പരിക്കുകളോടെ            ചികിത്സയിലിരിക്കെ മരിച്ച  അജിത് പി. ഡേവിസിന്റെ (ജോസ്കുട്ടൻ -36)  സംസ്കാരം ഇന്ന്  (04-05-2024, ശനി) രാവിലെ 9.30 -ന്  കറുകുറ്റി സെന്റ് സേവ്യേഴ്സ്  ഫൊറോന  പള്ളിയിൽ നടക്കും.*

             *കറുകുറ്റി പൈനാടത്ത്  ചാലക്കുടിക്കാരൻ  പി. വി ദേവസികുട്ടി - എടക്കുന്ന്  ചക്യേത്ത്  ഷീല ദമ്പതികളുടെ   മകനാണ്. വ്യാഴാഴ്ച വൈകീട്ട് 7.45 - ന്  ചാലക്കുടി ഭാഗത്തുനിന്നും വരികയായിരുന്ന കാറിടിച്ചാണ് അത്യാഹിതമുണ്ടായത്. ഗുരുതര പരിക്കേറ്റ അജിതിനെ  ഉടൻ തന്നെ അങ്കമാലി എൽ എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.*

             *ഇന്നലെ രാവിലെ  9.45 -ഓടെ മരണപ്പെടുകയായിരുന്നു. മൃതദേഹം ഉച്ചകഴിഞ്ഞ് സ്വഭവനത്തിലേക്ക്  കൊണ്ടു വന്നു. ഭാര്യ : അഖി അങ്കമാലി തെറ്റയിൽ കുടുംബാംഗമാണ്. മകൻ : ഡിനിൽ. മാതാവ് : എടക്കുന്ന്  ചക്യേത്ത്  കുടുംബാംഗം ഷീല.*


Comment As:

Comment (0)