ജൂൺ 3 ന് സ്കൂളുകൾ തുറക്കും
112
*മുന്നൊരുക്കങ്ങൾ വിലയിരുത്താൻ നിർദ്ദേശം*
'തിരുവനന്തപുരം:
ജൂൺ 3ന് സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ വിദ്യാഭ്യാസ ഓഫിസർമാർ സ്കൂളുകളിൽ നേരിട്ടത്തി പരിശോധന നടത്തും.
ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകി. അറ്റകുറ്റപ്പണി അടക്കമുള്ള ഒരുക്കങ്ങൾ ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർമാർ ഈ മാസം 25നും 30നും ഇടയിൽ സ്‌കൂളുകളിൽ നേരിട്ടെത്തി പരി ശോധിക്കണം.
അധ്യാപകരെല്ലാം അവധിക്കാല പരിശീലനത്തിൽ പങ്കെടുത്തിട്ടുണ്ടെന്ന് പ്രധാനാധ്യാപകർ ഉറപ്പാക്കണം.
അധ്യാപക പരിശീലനം പൂർത്തിയാകുമ്പോൾ എസ്‌ആർജി യോഗം ചേർന്ന് വാർഷിക അക്കാദമിക കലണ്ടർ, അക്കാദമിക വാർഷി ക പ്ലാനിൽ വരുത്തേണ്ട മാറ്റങ്ങൾ എന്നിവയ്യാറാക്കണം



