ഭരത് പി.ജെ ആൻ്റണി ജന്മശതാബ്ദി ആചരണവും അനന്തൻപിള്ള അനുസ്മരണവും നടന്നു
കാലടി:- ഭരത് പി. ജെ. ആൻ്റണി ജന്മശതാബ്ദി ആചരണവും , കാലടി പഞ്ചായത്ത് മുൻ പ്രസിഡൻ്റ് എം.കെ. അനന്തൻപിള്ള അനുസ്മരണവും മറ്റൂർ ഫാർമേഴ്സ് ബാങ്ക് ആഡിറ്റോറിയത്തിൽ നടന്നു. റോബർട്ട് ഓവൻ കോ ഓപ്പറേറ്റീവ് ലൈബ്രറിയുടെയും, കെ. പി. ജി. ട്രസ്റ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന പരിപാടി മുൻ എം.പി.യും ജി സി ഡി എ ചെയർമാനുമായ കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി മുഖ്യാതിഥിയായിരുന്നു. ബാങ്ക് പ്രസിഡൻ്റ് കെ.എ.ചാക്കോച്ചൻ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ കാലടി സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ.ധർമ്മരാജ് അടാട്ട്, കെ.പി ജി ട്രസ്റ്റ് സെക്രട്ടറി കെ.കെ. ഗോപി മാസ്റ്റർ, ബാങ്ക് വൈസ് പ്രസിഡന്റ് അഡ്വ.എം.വി.പ്രദീപ്
എന്നിവർ പ്രസംഗിച്ചു. യോഗാനന്തരം കാലടി ഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെ നിർമ്മാല്യം സിനിമ പ്രദർശിപ്പിച്ചു.



