ദേശീയ പാതയിൽ കരയാം പറമ്പ് സിഗ്നൽ ഇംഗ്ഷനിൽ വാഹനാപകടം രണ്ടു പേർക്ക് പരിക്ക്
394
അങ്കമാലി: ദേശീയപാതയിൽ കരയാംപറമ്പ് സിഗ്നൽ ജംഗ്ഷനിൽ വാഹനാപകടം. രണ്ടുപേർക്ക് പരിക്ക്
അപകടം തിങ്കളാഴ്ച പുലർച്ചെ അഞ്ചു മണിയോടെ
തമിഴ്നാട്ടിൽ നിന്നും വാഴക്കുലകളുമായി എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്
സിഗ്നലിൽ പെട്ടെന്ന് നിർത്തിയ ലോറിക്ക് പിന്നിലാണ് പിറകിലൂടെ വരികയായിരുന്ന രണ്ട് മിനി ലോറികൾ കൂട്ടിയിടിച്ചത്
പരിക്കേറ്റ രണ്ട് ലോറിയിലെ ഡ്രൈവർമാരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
വാഹനങ്ങളുടെ ക്യാബിൻ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെത്തിച്ചത്
അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഒരു ഭാഗത്ത് അരമണിക്കൂറോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു



