ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഓണക്കോടി വിതരണം ചെയ്തു
210
മലപ്പുറം: മുനിസിപ്പാലിറ്റിയിലെ ഹരിത കർമ്മ സേനാംഗങ്ങൾക്ക് ദേശീയ ജനതാ പാർട്ടി മലപ്പുറം ജില്ലാക്കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഓണക്കോടി വിതരണം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് ഡോ. ബിജു കൈപ്പറേടൻ പരിപാടി ഉത്ഘാടനം ചെയ്തു.
പാർട്ടി ജില്ലാ പ്രസിഡന്റ് സെയ്ദ് സാദിക്ക് തങ്ങൾ, സംസ്ഥാന ജനറൽ സെക്രട്ടറി എ ബാലകൃഷ്ണൻ, സംസ്ഥാന വൈസ് പ്രസിഡന്റ് ഹംസ പകര, ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് അബ്ദുൽ റഹ്മാൻ സാഹിബ്, കലാ സാംസ്കാരിക വിഭാഗം സംസ്ഥാന പ്രസിഡന്റ് എടക്കര ശശിശങ്കർ, മഹിളാ ജനത ജില്ലാ പ്രസിഡന്റ് ഖദീജ വേങ്ങശേരി, വൈസ് പ്രസിഡണ്ട് ശോഭന പഴമള്ളൂർ, യുവജനത ജില്ലാ പ്രസിഡന്റ് വിജേഷ് മഞ്ചേരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു



