ബിജു മൂക്കന്നൂർ സംഗീതരംഗത്ത് ഏറെ പ്രമുഖനായ ഇദ്ദേഹത്തിന് "കലാകൗമുദി' ആദരവ് 2025പുരസ്കാരം
ബിജു മൂക്കന്നൂർ:- സംഗീത രംഗത്ത് ഏറെ പ്രമുഖനായ ഇദ്ദേഹത്തിന് "കലാകൗമുദി ആദരവ് -2025 പുരസ്‌കാരം".*
*ഓൾ കേരള സിനിമാ, സീരിയൽ വർക്കേഴ്സ് യൂണിയൻ മികച്ച സംഗീത സംവിധായകനായി തിരഞ്ഞെടുത്ത ബിജു മൂക്കന്നൂർ നാല് പതിറ്റാണ്ടായി ഒരു ഗായകൻ എന്ന നിലയിൽ ദേവാലയ സംഗീത രംഗത്തും വിവിധ സംഗീത പരിപാടികളിലും ശ്രദ്ധേയനാണ്.*
*1990 കാലഘട്ടം മുതൽ അനവധി ഭക്തിഗാന കാസറ്റുകളിലൂടെയും ആകാശവാണിയുടെയും കൊച്ചി എഫ് എം സ്റ്റേഷന്റെയും ക്രിസ്ത്യൻ ഡിവോഷണൽ സംഗീത പരിപാടികളിലൂടെയും ബിജു മൂക്കന്നൂർ ഏവർക്കും പരിചിതനാണ്. ഒട്ടനവധി സംഗീത സംവിധായകർക്ക് കീഴിൽ ഗാനങ്ങൾ ആലപിക്കുകയും പ്രസിദ്ധ ഗായകർക്ക് വേണ്ടി ട്രാക്ക് ഗായകനായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്.*
*ഇതിൽ നിന്നെല്ലാം സ്വാംശീകരിച്ച അറിവുകളും ജന്മസിദ്ധമായ സംഗീത* *പരിജ്ഞാനവുമാണ് ഈ സംഗീത പ്രതിഭയുടെ വളർച്ചയ്ക്ക് നിദാനമായത്.*
*ഇപ്പോൾ ദേവാലയ സംഗീതത്തോടൊപ്പം ഒട്ടനവധി മ്യൂസിക് ആൽബങ്ങൾക്ക്*
*ഗായകനായും സംഗീത സംവിധായകനായും വിഷ്വൽ ഡയറക്ടറായും പ്രവർത്തിച്ചുവരുന്നു



