വേങ്ങൂർ സെൻ്റ് ജോസഫ് ചർച്ച് സെപ്റ്റംബർ ഏഴിനു ഇടവ വകദിനം കുടുംബകൂട്ടായ്മ വാർഷികമായി "സനാതന 2025 സമുചിതമായി ആഘോഷിച്ചു.
137
അങ്കമാലി : വേങ്ങൂർ സെന്റ് ജോസഫ് ചർച്ച് സെപ്റ്റംബർ എഴിനു ഇടവവകദിനം കുടുംബകൂട്ടായ്മ വാർഷികമായി "സനാതന 2025" സമുചിതമായി ആഘോഷിച്ചു.
റവ : ഡോക്ടർ ഡിസ്റ്റോ കദളിക്കാട് (പ്രിൻസിപ്പാൾ നൈപുണ്യകോളേജ് കറുകുറ്റി ) "സനാതന "പ്രോഗ്രാം ഉദ്ഘാടനം നിർവഹിച്ച യോഗത്തിൽ ഇടവക വികാരി റവ : ഫാദർ ജോയ് ചക്യേത് അധ്യക്ഷൻ ആയിരുന്നു.
പൂർവ്വികസ്മരണ ഷാൻറി ജോയ് മൽപ്പാൻ, റിപ്പോർട്ട് റാണി മനോജ് എന്നിവർ നിർവ്വഹിച്ചു..
ശ്രീ ജോർജ്ജ് ചിറ്റിനപിള്ളി, ശ്രീമതി ലിജി ബേബി,സിസ്റ്റർ ജാൻസി വർഗ്ഗീസ് SJSM എന്നിവർ ആശംസകൾ അറിയിച്ചു. പൊതുയോഗത്തിന്റെ അവസാനം പാപ്പാഗീതം ആലപിച്ചു.
കലാസന്ധ്യയും തുടർന്ന് സ്നേഹവിരുന്നോടെയും "സനാതന 2025" സമാപിച്ചു.
റിപ്പോട്ടർ: രഞ്ജിനി ജോസ്



