സോഷ്യലിസ്റ്റ് ജനതാ ദൾ എറണാകുളം ജില്ല കൺവെൻഷൻ സംഘടിപ്പിച്ചു. സാമൂഹ്യനീതിയുടെയും ജനാധിപത്യത്തിന്റെയും ശബ്ദമായി സോഷ്യലിസ്റ്റ് ജനതാ ദൾ കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് വി.വി രാജേന്ദ്രൻ നിർവഹിച്ചു.

എറണാകുളം: സോഷ്യലിസ്റ്റ് ജനതാ ദൾ എറണാകുളം ജില്ലാ കൺവെൻഷൻ ജില്ലാ പ്രസിഡൻറ് ജോൺ വർഗ്ഗീസിന്റെ അദ്ധ്യക്ഷതയിൽ സംഘടിപ്പിച്ചു. വിവിധ സംഘടനാ ജില്ലാ  നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന സമ്മേളനം ബാബു കാരങ്കൽ(സോഷ്യലിസ്റ്റ് OBC സെന്റെർ സംസ്ഥാന പ്രസിഡന്റ് ) സ്വാഗതം ആശംസിക്കുകയും സംസ്ഥാന പ്രസിഡന്റ് വി .വി . രാജേന്ദ്രൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യതു. ജനാധിപത്യ മൂല്യങ്ങളും സാമൂഹ്യനീതിയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു.
കൺവെൻഷനിൽ നേതാക്കൾ സാമൂഹിക അസമത്വങ്ങൾക്കെതിരെയും ജനകീയ പ്രശ്നങ്ങളിലേക്കുള്ള സർക്കാരുകളുടെ അനാസ്ഥക്കെതിരെയും ശക്തമായ വിമർശനം ഉന്നയിച്ചു. രാജ്യത്തിന്റെ മതേതരത്വവും ഭരണഘടനാപരമായ അവകാശങ്ങളും സംരക്ഷിക്കുന്നതിന് സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾ കൂടുതൽ ശക്തമാകണമെന്ന് പ്രസംഗകർ ആവശ്യപ്പെട്ടു.
സമ്മേളനത്തിൽ ജില്ലാ നേതാക്കളും പ്രവർത്തകരും വലിയ തോതിൽ പങ്കെടുത്തു. വിവിധ പ്രമേയങ്ങൾ അവതരിപ്പിക്കുകയും സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുന്നതിനുള്ള തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തു. പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ ഭാരവാഹികള തെരെഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി ജനറൽ വി.റ്റി രമ മുഖ്യപ്രഭാഷണം നടത്തി. എൽദോസ് , വിഷ്ണു വി. രാജ് ( സംഘടന ജനറൽ സെക്രട്ടറി)  ടി.വി ശിവൻ , സ്നേഹജിത്ത്കുമാർ ., നിലക്കൽ രവി,ജയ വിജയൻ . അജിത ജയ് ഷോർ തുടങ്ങിയ വർ സംസാരിച്ചു. ടി.വി എൽദോ സംസ്ഥാന പ്രസിഡന്റ് നെ പൊന്നാട അണിയിച്ചു ആദരിക്കുകയും ചെയ്തു.


Comment As:

Comment (0)