കോൺഗ്രസ് സ്ഥാനാർ ത്ഥികൾക്ക് മിനിമം വിദ്യാ ഭ്യാസ യോഗ്യത നിശ്ചയി ച്ച് കേന്ദ്ര സ്ക്രീനിങ്ങ് കമ്മറ്റി.

കൊച്ചി : കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയം കേരളത്തിൽ സ്ഥാനാർത്ഥികൾക്ക് മിനിമം വിദ്യാഭ്യാസ യോഗ്യത മാന ദണ്ഡമാക്കാൻ കേന്ദ്ര സ്ക്രീനിങ്ങ് കമ്മറ്റി തീരുമാനം. നൂറ് ശതമാനം സാക്ഷരതയു ള്ള കേരളം പോലുള്ള സംസ്ഥാനത്ത് മിനിമം വിദ്യാഭ്യാസ യോഗ്യതയില്ലാത്ത എം. എ ൽ.എമാരുടെ മണ്ഡലങ്ങളിൽ പൊതുവെ വികസന മുരടിപ്പ് അനുഭവപ്പെടുന്നതായി പാർട്ടി നടത്തിയ പഠനത്തിൽ തെളിഞ്ഞ തായാണ് സൂചന. ഇക്കാരണത്താൽ എം. എൽഎ സ്ഥാനത്തേക്ക് മത്സരിക്കുന്നവർ പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ് ടു പാസായിരിക്കണമെന്ന നിർദേശമാണ് കേന്ദ്ര സ്ക്രീനിങ്ങ് കമ്മറ്റിക്കു മുന്നിൽ എത്തിയിരി ക്കുന്നത്. വിദ്യാഭ്യാസം കുറഞ്ഞ ജനപ്രതി നിധികളുടെ മണ്ഡലത്തിൽ ജനങ്ങൾക്ക് ഗുണകരമായ യാതൊരു വികസനവും  നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ലന്ന് പാർട്ടി വില യിരുത്തുന്നു. വികസന കാഴ്ചപ്പാടിൽ  വിദ്യാഭ്യാസക്കുറവ് പ്രതിഭലിക്കുന്നതായും പാർട്ടി വിലയിരുത്തുന്നു. 10-ാം ക്ലാസ് വിദ്യാഭ്യാസം പോലും ഇല്ലാത്തവർ എം.എൽ. എ മാരായ മണ്ഡലം ഇതിന് ഉദാഹരണമായി ഇവർ ചൂണ്ടിക്കാട്ടുന്നു.ഇത്തരക്കാർ വിവാഹം, മരണം എന്നീ ചടങ്ങുകളിലും ക്ഷേത്രം, പള്ളി പെരുനാളുകളിലും മാത്രം പങ്കെടുത്ത് സാന്നിദ്ധ്യമറിയിക്കുകയാണ്. ചില മുതലാളിമാരെ കൂട്ടുപിടിച്ച് നാമ മാത്രമായ വ്യക്തിഗത സഹായങ്ങൾ നടപ്പി ലാക്കിയാണ് ഇക്കൂട്ടർ മണ്ഡലത്തിൽ പിടിച്ചു നിൽക്കുന്നത്. വൻ വികസനങ്ങൾ നടപ്പിലാക്കാൻ ഉന്നത ഉദ്യാഗസ്ഥരുമായി ആശയ വിനിമയം നടത്തുന്നതിനുള്ള കഴിവില്ലായ്മയാണ് പത്തും പതിനഞ്ചും വർഷമായി എം.എൽഎ പദം അലങ്കരിക്കുന്ന വിദ്യാഭ്യാസം കുറഞ്ഞവരുടെ മണ്ഡലത്തിൽ  ഇന്നുംകാണുന്ന വികസന മുരടിപ്പിന് കാരണമെന്ന് പാർട്ടി നിയോഗിച്ച കമ്മറ്റി കണ്ടെത്തിയിട്ടുണ്ട്. അതിനാൽ വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ വിദ്യാഭ്യാസ മാനദണ്ഡം നടപ്പിലാക്കേണ്ടിവരുമെന്ന് കേന്ദ്ര സ്ക്രീനിങ്ങ് കമ്മറ്റി കഴിഞ്ഞ ദിവസം കേരള നേതാക്കളെ അറിയിച്ചതായാണ് വിവരം. എന്നാൽ ഇതു സംബന്ധിച്ച് കേരള നേതാക്കൾ നിലപാട് വ്യക്തമാക്കിയിട്ടില്ല. വിദ്യാഭ്യാസ മാനദണ്ഡം കൊണ്ടു  വന്നാൽ ആലുവ ഉൾപ്പെടെ  ചില മണ്ഡലങ്ങളിലെ സ്ഥാനാ ർത്ഥികൾക്ക് അവസരം നഷ്ടപ്പെടും.


Comment As:

Comment (0)