ആലുവ ഹൃദയപൂർവ്വം നിനക്കായ് ,വായനക്കാർക്ക് സമർപ്പിച്ച് സാവേരി ബുക്ക്സ്

ആലുവ: പ്രശസ്തരായ സാവേരി ബുക്സിൻ്റെ "ഒരിടം നമുക്കായ്"  എന്ന പുസ്തകത്തിൻ്റെ പ്രകാശന കർമ്മം ആലുവ അദ്വൈതാശ്രമത്തിൽ വച്ച് നടന്നു, ഒരിടം നമുക്കായ് കലാ സാഹിത്യ വേദിയാണ് ഈ ഒരു ചടങ്ങ് ഒരുക്കിയത് ബുഷ് റോസ് കാവ്യാത്മജത്തിൻ്റെ സാവേരി ബ്ബുക്സ് ആൻ്റ് പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിൻ്റെ പ്രത്യേകത നൂറ്റി മുപ്പതോളം പേർ ഇതിൽ എഴുതിയിട്ടുണ്ട് എന്നുള്ളതാണ്, പ്രകാശന ചടങ്ങിൽ വിശിഷ്ടാദിഥികളായി അദ്വൈതാശ്രമം സിക്രട്ടറി സ്വാമി ധർമചൈതന്യ, പ്രശസ്ത ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം, രഘുദേവ് നെടുംകുന്നം, വയലിനിസ്റ്റ് വിശ്വനാഥൻ, കഥക് ഡാൻസർ സുചിത്ര, ആക്ടർ നിസാർ, ജോർജ്കുട്ടി താവളം, ഗിരിജൻ ആചാരി തുടങ്ങിയ എഴുത്തുകാരും പങ്കെടുത്തു, വാലൻ്റൈൻസ് ഡേ സ്പെഷൽ ആയി നടന്ന ഈ പ്രോഗ്രാമിനോടനുബന്ധിച്ച് വിവിധ ഇനം കലാപരിപാടികളും മത്സരങ്ങളും നടത്തുകയുണ്ടായി എന്നുള്ളതും മറ്റുള്ള പുസ്തക പ്രകാശന ചടങ്ങുകളിൽ നിന്നും ഇതിനെ വ്യത്യസ്ഥമാക്കിയത് ആസ്വാദകരുടെ എണ്ണം കൂടുതലായിരുന്നു.


Comment As:

Comment (0)