സഖാവ് എം.പി പത്രോസ് അനുസ്മരണംസമ്മേളനം CPIM കേന്ദ്ര കമ്മിറ്റി അംഗം പി.രാജീവ് ഉദ്ഘാടനംചെയ്തു..
അങ്കമാലി: സഖാവ് എം പി പത്രോസ് അനുസ്മരണം അങ്കമാലി വട്ടപ്പറമ്പിൽ.ഒന്നാം അനുസ്മരണ സമ്മേളനം CPIM കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ് ഉദ്ഘാടനം ചെയ്തു. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി എൻ മോഹനൻ , സംസ്ഥാന കമ്മിറ്റി അംഗം എസ് ശർമ്മ, ജില്ലാ സെക്രട്ടറി എസ് സതീഷ് എന്നിവർ സംസാരിച്ചു. CPIM ഏരിയാ സെക്രട്ടറി KP റെജീഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജിബിൻ വർഗ്ഗീസ് സ്വാഗതവും സി എൻ മോഹനൻ നന്ദിയും രേഖപ്പെടുത്തി. CPIM സംസ്ഥാന കമ്മിറ്റി അംഗം മുൻ കൊച്ചി മേയർ അഡ്വ എം അനിൽകുമാർ , ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ജോൺ ഫെർണാണ്ടസ്, സി ബി ദേവദർശനൻ , ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ കെ ഷിബു , കെ തുളസി, പി ജെ വർഗ്ഗീസ്, വി വി രാജൻ, പത്രോസ് സഖാവിന്റെ ഭാര്യ മേരി പത്രോസ് എന്നിവർ പങ്കെടുത്തു. മുട്ടത്തറയിൽ നിന്നാരംഭിച്ച പ്രകടനത്തിന് KP റെജീഷ്,ജീമോൻ കുര്യൻ ,പി വി ടോമി, എം ടി വർഗ്ഗീസ്, KP ബിനോയ് , സി എൻ മോഹനൻ , ജിഷ ശ്യാം, ജിബിൻ വർഗ്ഗീസ്, വി എ പ്രഭാകരൻ, കെ ആർ വിൻസെന്റ് തുടങ്ങിയവർ നേതൃത്ത്വം നൽകി.



