കൊടുങ്ങല്ലൂർ - ധനുഷ്കോടി ദേശീയ പാത 87 നാടപ്പിലാക്കണം എന്ന് ആവശ്യവുമായി എറണാകുളം ജില്ലയിലെ വനയോര ഗ്രാമീണ ജനത.

നിർദിഷ്ട കൊടുങ്ങല്ലൂർ - അങ്കമാലി ദേശീയപാതയുടെ തുടർച്ചയായി   ധനുഷ്കോടി- മധുര ദേശീയപാത 87 നെ സംയോജിപ്പിച്ച് കൊടുങ്ങല്ലൂർ-ധനുഷ്കോടി ദേശീയപാത 87 നടപ്പിലാക്കണം എന്ന് ആവശ്യം എറണാകുളം ജില്ലയിലെ വനയോര  ഗ്രാമീണ ജനത ഉയർത്തുന്നുണ്ട്. കൊടുങ്ങല്ലൂർ മുതൽ നേര്യമംഗലം വരെയുള്ള 70 കിലോമീറ്റർ ഒന്നാം ഘട്ടമായി നടപ്പിലാക്കണമെന്ന് പൊതു ആവശ്യം ഉയർത്തുന്നു. തു
ടർന്ന് കേരള -തമിഴ്നാട് അതിരായ   തേവാരംമെട്ട് വരെ  നിലവിൽ റോഡ് സൗകര്യം ഉള്ളതാണ്. പ്രകൃതിയുടെ ഏറ്റവും അനുകൂല സാഹചര്യം ഉള്ള ഈ പാത യാഥാർഥ്യമാക്കിയാൽ, ഇടുക്കി ജില്ലയുടെ ഏകദേശം മദ്ധ്യ ഭാഗത്ത്  കൂടി  ഏറ്റവും സുഗമമായി പടിഞ്ഞാറോട്ട് എറണാകുളം, വടക്കൻ കേരളം ഭാഗത്തേക്കും, കിഴക്കോട്ട് തമിഴ്നാട്ടിലേക്കും സഞ്ചാരം സാധ്യമാക്കും. അലൈൻമെൻ്റ്:*
 NH 66 കൊടുങ്ങല്ലൂരിൽ നിന്ന് ആരംഭിച്ച് -> NH 544 അങ്കമാലി (കരയാംപറമ്പ്) =21.000 കി.മീ. ക്രോസ് ചെയ്തും,
 ->  നിർദിഷ്ട കുണ്ടന്നൂർ -അങ്കമാലി എൻഎച്ച് 544 വളവഴിതോട് വരെയുള്ള ബൈപാസ് ഓവർലാപ്പ് ചെയ്തും-> തുറവൂർ(യോർദ്ധനാപുരം കനാൽ ജംഗ്ഷൻ)= 25.750 കി.മീ -> മാണിക്കമംഗലം ആലിൻചുവട്=29.000 കി.മീ -> നീലേശ്വരം വൈ.സി.എ ജംഗ്ഷൻ.=30km>മലയാറ്റൂർ ഡയറിപ്പടി  =35കി.മീ>മലയാറ്റൂർ  ->ചെട്ടിനട=38.000 കി.മീ -> കൊമ്പനാട് -> 41.250 കി.മീ -> മേയ്ക്കപ്പാല=44.500 കി.മീ -> കണ്ണക്കട=47.300 കി.മീ -> വാവേലി=50.800 കി.മീ-> കുളങ്ങാട്ടുകുഴി =52.200 കി.മീ -> മാലിപ്പാറ പരപ്പുംചിറ=53.300 കി.മീ -> ചെങ്കര = 54.830 കി.മീ -> പുന്നേക്കാട് = 57.000 കി.മീ -> പാലമറ്റം =61.00 കി.മീ -> NH 85-ൽ നേര്യമംഗലം  70km ക്രോസ് ചെയ്തും SH 44 ഓവർലാപ്പ്  ചെയ്തും പനംകുട്ടിവരെ  =93.000 km -> കമ്പിളിക്കണ്ടം = 97.800 km -> പണിക്കൻകുടി = 102.800 km -> മുള്ളരിക്കുടി = 105.500 km -> കൈലാസം = 109.500 km -> കാരിത്തോട് = 112.500 കിലോമീറ്റർ മൈലോട് = 112.500 കി.മീ.  116.500 കി.മീ -> കല്ലുപാലം =121.500 കി.മീ -> കേരള സംസ്ഥാന അതിർത്തിയായ തേവാരംമെട്ട് കടക്കാൻ=  125.500 കി.മീ -> തമിഴ്‌നാട് സംസ്ഥാന പ്രദേശത്തേക്ക് ചക്കുളത്തിമേട്ടിലേക്ക് = 136.500 കി.മീ -> എം.ഡി.ആർ 100 മേട്ടുപ്പട്ടി = 140.500 കി.മീ -> എം.ഡി.ആർ 676-ൽ കടക്കാൻ സിത്തിലഞ്ചേരി(തേവാരം) = 145.000 കിലോമീറ്ററിൽ ദേശീയപാത183 വഴി മധുരയിലേക്ക് ഓവർലാപ്പ് അലൈൻമെൻ്റ് ആയി ദേശീയപാത 87 മായി സംയോജിച്ചുള്ള അലൈൻമെൻ്റാണ്  കൊടുങ്ങല്ലൂർ - ധനുഷ്കോടി ദേശീയപാത 87 എന്ന പേരിൽ പ്രഖ്യാപിച്ച് നടപ്പിലാക്കേണ്ടത്.ഉടുമ്പൻചോലയിലും തേവാരത്തുമുള്ള ജനങ്ങളുടെ 70 വർഷമായുള്ള ആവശ്യമാണ് തേവരംമെട്ട് -തേവാരം പാത. നഗരങ്ങളും പട്ടണങ്ങളും മാത്രമല്ല, ഗ്രാമങ്ങളും വളരണം. നഗര ജനതയേപ്പോലേ ഗ്രാമീണ ജനതയും സംഘടിതമായി ആവശ്യപ്പെടുന്നു.


Comment As:

Comment (0)