ന്യൂമാൻ അസോസിയേഷൻ ഓഫ് ഇന്ത്യ- കേരള ചാപ്റ്റർ
ന്യൂമാൻ അസോസിയേഷൻ ഓഫ് ഇ
കൊച്ചി:
അസോസിയേഷൻ ഓഫ് ഇന്ത്യ, കേരള ചാപ്റ്റർ പ്രസിഡണ്ടായി അഡ്വ. ചാർളി പോൾ , ജനറൽ സെക്രട്ടറിയായി ഡോ. സന്തോഷ് വർഗീസ് എന്നിവരെ തെരഞ്ഞെടുത്തു.
ഡോ. വിക്ടർ ജോർജ്, സെബാസ്റ്റ്യൻ വെള്ളാനിക്കാരൻ
(വൈസ് പ്രസിഡൻ്റുമാർ) ജിമ്മി ജോർജ് (സെക്രട്ടറി) ബാബു ജോർജ്ജ് (ട്രഷറർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
കലൂർ ലൂമൻ ജോതിസ് സുപ്പീരിയറും മുൻ കേരള റീജിയൻ പ്രൊവിൻഷ്യാളുമായ ഡോ. ഇ.പി. മാത്യു എസ് . ജെ യാണ് കേരള ചാപ്റ്റർ ചാപ്ളിൻ.
അഡ്വ. ചാർളിപോൾ സി.എൽ .സി, കെ.സി. എസ്. എൽ എന്നീ സംഘടനകളുടെ മുൻ സംസ്ഥാന പ്രസിഡൻ്റായിരുന്നു. സന്തോഷ് വർഗ്ഗീസ് എറണാകുളം മഹാരാജാസ് കോളജിൽ എക്കോണമിക്സ് വിഭാഗം അസോസിയേറ്റ് പ്രൊഫസറായിരുന്നു.
കത്തോലിക്കാ സഭയിലെ അത്മായർക്കിടയിൽ വിശ്വാസവും ബുദ്ധിയും തമ്മിലുള്ള സമന്വയം, അറിവ്, ആത്മീയ വളർച്ച, സാമൂഹ്യ പ്രതിബദ്ധത എന്നിവ വളർത്തുന്നതിനായി പ്രവർത്തിക്കുന്ന അന്തരാഷ്ട്ര സംഘടനയാണിത്.
പ്രശസ്ത ദൈവ ശാസ്ത്രജ്ഞനായ വിശുദ്ധ ജോൺ ഹെൻറി ന്യൂമാൻ്റെ ദർശങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ അന്താരാഷ്ട്ര കൂട്ടായ്മ രൂപീകരിക്കപ്പെട്ടിട്ടുള്ളത്.
ഇന്ത്യയിലെ കത്തോലിക്ക ബിരുദധാരികൾ, പ്രൊഫഷണലുകൾ , ബൗദ്ധികർ, സാമൂഹ്യ പ്രവർത്തകർ എന്നിവരെ വിശ്വാസം ,ബുദ്ധി ,സംസ്കാരം, സമൂഹം എന്നിവയെക്കുറിച്ച് ചിന്തയ്ക്കും സംവാദത്തിനുമായി കൂട്ടിയിണക്കുന്ന പ്രസ്ഥാനമാണ് ന്യൂമാൻ.
കലൂർ ലൂമൻ ജ്യോതിസിലാണ് കേരള ചാപ്റ്റർ പ്രവർത്തിക്കുന്നത്.



