75-ാം സ്വാതന്ത്ര്യ ദിനാഘോഷം ആദം പബ്ലിക്ക് സ്ക്കൂളിൽ വർണ്ണശബളമായി ആഘോഷിച്ചു.
666
അങ്കമാലി: 75-ാം സ്വാതന്ത്ര്യ ദിനാഘോഷം ആദം പബ്ലിക്ക് സ്കൂളിൽ വർണ്ണശബളമായി ആഘോഷിച്ചു. രാവിലെ 9.30 നെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ മുഖ്യ അതിഥിയായ കേണൽ: സെയ്ദ് മക്കാർ സ്ക്കൂൾ അങ്കണത്തിൽ ദേശീയ പതാക ഉയർത്തി ഒപ്പം തന്നെ വിദ്യാർത്ഥികളുടെ മാർച്ച് പാസ്റ്റിനു നേതൃത്വം കൊടുക്കുകയും സല്യൂട്ട് ഏറ്റു വാങ്ങുകയും ചെയ്യ്തു
തുടർന്നു വിദ്യാലയത്തിൽ ദേശഭക്തിഗാന മത്സരവും ദേശഭക്തി തുളുമ്പുന്ന നൃത്തങ്ങളും അരങ്ങേറി. കൊച്ചു കുട്ടികളുടെ പ്രഛന്ന വേഷ മത്സരം കൗതുകമുണർത്തി.
മുഖ്യ അതിഥിയുടെ പ്രസംഗം കുട്ടികളിൽ രാജ്യ സ്നേഹം വളർത്തുവാൻ കഴിയുംവിധം പ്രചോദനം ഉളവാക്കുന്നതായിരുന്നു. പ്രധാന അദ്ധ്യാപിക ഡോക്ടർ: ഷേർളി തോമസ് സ്വാതന്ത്ര്യദിനാശംസകളും കുട്ടികൾക്ക് മധുരവും നല്കി. ഉച്ചയോട് കാര്യപരിപാടികൾ അവസാനിച്ചു.



