വിശപ്പിന് ഭക്ഷണവുമായി ലയൺസ് ക്ലബ് ഓഫ് അങ്കമാലി എയർ സിറ്റിയുടെ " ഹംഗർ ഫ്രി ഡേ'
ശ്രീമൂലനഗരം: വിശപ്പിന് ഭക്ഷണമെത്തിക്കുക എന്ന ലക്ഷ്യത്തോടെ ലയൺസ് ക്ലബ് ഓഫ് അങ്കമാലി എയർസിറ്റിയുടെ നേതൃത്വത്തിൽ ‘ഹംഗർ ഫ്രീ ഡേ’ ക്ലബ് തല പദ്ധതി സംഘടിപ്പിച്ചു. ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318C-യുടെ റീജിയൻ XVIII, സോൺ Iയുടെ ഭാഗമായി ഒക്ടോബർ 2ന് ശ്രീമൂലനഗരത്തെ സെന്റ് ജോർജ് ബാലഭവനിൽ പരിപാടി നടന്നു.
വിശക്കുന്നവർക്ക് ഭക്ഷണം നൽകുന്നതിനൊപ്പം അവരുടെ അന്തസ്സും മാനവികതയും സംരക്ഷിക്കുക എന്ന സന്ദേശമാണ് പദ്ധതിയിലൂടെ മുന്നോട്ടുവച്ചത്. ‘Hunger Has No Religion. So Our Service Has No Limit’ എന്ന സന്ദേശം ഉയർത്തിപ്പിടിച്ചായിരുന്നു ലയൺസ് ക്ലബിന്റെ സേവനപ്രവർത്തനം.
ഡിസ്ട്രിക്ട് ഗവർണർ ലയൺ വി.എസ്. ജയേഷ് PMJF-ന്റെ നേതൃത്വത്തിൽ നടന്ന പദ്ധതിയിൽ ഡിസ്ട്രിക്ട് പ്രോജക്ട് കോഓർഡിനേറ്റർ ലയൺ എം.ആർ. വേണുഗോപാൽ, ഹംഗർ പ്രോജക്ട് DCT സെക്രട്ടറി ലയൺ ജെയിംസ് അറയ്ക്കൽ PMJF എന്നിവർ നേതൃത്വം നൽകി.
റീജിയൻ ചെയർപേഴ്സൺ ലയൺ സുമിത് രവി MJF, സോൺ ചെയർപേഴ്സൺ ലയൺ നിഷി ജേക്കബ്, ക്ലബ് പ്രസിഡന്റ് ലയൺ മാർട്ടിൻ സി.വി., സെക്രട്ടറി ലയൺ സണ്ണി വർഗീസ്, ട്രഷറർ ലയൺ ബിജു ജോസഫ് എന്നിവരും പരിപാടിയിൽ പങ്കാളികളായി.
വിശപ്പിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി സമൂഹത്തിലെ അർഹരായവർക്ക് ഭക്ഷണവും കരുതലും എത്തിക്കുന്ന ഇത്തരം സേവന പ്രവർത്തനങ്ങൾ തുടരുമെന്ന് സംഘാടകർ അറിയിച്ചു.



