മുക്കന്നൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമന്വയ 2026 ഭിന്നശേഷി കലോത്സവം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു പാലാട്ടി ഉദ്ഘാടനം ചെയ്യതു.

 

 

 മുക്കന്നൂർ* *ഗ്രാമപഞ്ചായത്തിൽ* *സമന്വയ 2026* *ഭിന്നശേഷി* *കലോത്സവം* *സംഘടിപ്പിച്ചു


മുക്കന്നൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സംഗമവും കലോത്സവവുമായ സമന്വയ 2026 സംഘടിപ്പിച്ചു. ഭിന്നശേഷി കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും കുട്ടികൾക്കും രക്ഷിതാക്കൾക്കും സന്തോഷവും സൗഹൃദവും പങ്കുവയ്ക്കുന്നതിനുമുള്ള വേദിയായാണ് പരിപാടി സംഘടിപ്പിച്ചത്. കഴിഞ്ഞ പത്ത് വർഷമായി  ഭിന്നശേഷി കുട്ടികൾക്കായുള്ള കലോത്സവം നടത്തിവരുന്നു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു പാലാട്ടി കലോത്സവം ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി കുട്ടികളുടെ ഉന്നമനത്തിനും പുരോഗതിക്കുമായി ഗ്രാമപഞ്ചായത്ത് വിവിധ പദ്ധതികൾ നടപ്പാക്കിവരുന്നതായും വരുംകാലങ്ങളിലും ഇത്തരം പ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുടെ ആവശ്യങ്ങൾ മനസ്സിലാക്കുന്നതിനും അവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകുന്നതിനും ഗ്രാമപഞ്ചായത്തിന്റെ കൂട്ടായ പ്രവർത്തനങ്ങൾ സഹായകമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭിന്നശേഷി കുട്ടികൾക്കായി ഗ്രാമപഞ്ചായത്ത് പ്രതിവർഷം ഏകദേശം പത്തുലക്ഷം രൂപയുടെ സ്കോളർഷിപ്പ് നൽകുന്നുണ്ടെന്നും മറ്റ് പൊതുവിദ്യാലയവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി വർഷം 10 മുതൽ 15 ലക്ഷം രൂപ വരെചെലവഴിക്കുന്നുണ്ടെന്നും  അദ്ദേഹം വ്യക്തമാക്കി. കുട്ടികളുടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും കൂടുതൽ പദ്ധതികൾ ഇനിയും നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.വി. സുബ്രൻ അധ്യക്ഷത വഹിച്ച പരുപാടിയിൽ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിൻസി തോമസ്, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗ്രേസി റാഫേൽ, എല്യാസ് കെ. തരിയൻ, മത്തായി തളിയൻ, മിനി വർഗീസ്, ലിജി പാപ്പച്ചൻ, സിനി ഡേവിസ്, ലൈജോ ആന്റു, ഡാലി ജോയ്, ബിജു മാടശ്ശേരി, റോയ്‌സൻ വർഗീസ്,  പി.എസ്. ബാബു, ഐ.സി.ഡി.എസ്. സൂപ്പർവൈസർ അനിത എം.ആർ., കോ-ഓർഡിനേറ്റർ ജെസി ഉറുമീസ് തുടങ്ങിയവർ  പങ്കെടുത്തു.


Comment As:

Comment (0)