അങ്കമാലി ഉപജില്ലാ കലോത്സവം 2026. പാലുകാച്ചൽ കർമ്മം നടത്തി

 

അങ്കമാലി: നവംബർ 4, 5, 6, 7 തീയതികളിൽ അങ്കമാലി ഹോളി ഫാമിലി ഹൈസ്കൂളിൽ നടക്കുന്ന അങ്കമാലി ഉപജില്ലാ കലോത്സവത്തിന് മുന്നോടിയായി പാലുകാച്ചൽ കർമ്മം നടത്തി. നവംബർ 3 ചൊവ്വാഴ്ച വൈകിട്ട് 3.30ന് സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങ് ഉത്സവാന്തരീക്ഷത്തിൽ ശ്രദ്ധേയമായി.

അങ്കമാലി നഗരസഭാ കൗൺസിലറും ഭക്ഷ്യകമ്മിറ്റി ചെയർമാനുമായ ബസ്റ്റിൻ ഡി. പാറക്കൽ പാൽ കാച്ചൽ ചടങ്ങിന് നേതൃത്വം നൽകി. അങ്കമാലി എ.ഇ.ഒ. സീന പോൾ, ഹോളി ഫാമിലി ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മെറിൻ ജോർജ്, ഭക്ഷ്യകമ്മിറ്റി കൺവീനർ ജോൺസൺ പി.വി. എന്നിവർ ചടങ്ങിൽ സംസാരിച്ചു .

നഗരസഭാ കൗൺസിലർമാരായ കെ.ഡി. ജയൻ, ബിജു പൗലോസ്, ഷീന മനോജ്, സുപ്രിയ, ജോബി, സിദ്ദിഖ് സി.എസ്., മുഹമ്മദ് സാലിം കെ.എ., മുരുകദാസ് പി.വി. എന്നിവരും ലോക്കൽ മാനേജർ സിസ്റ്റർ ലിൻഡ റോസ്, സിസ്റ്റർ ഫ്ലവർ മരിയ, സിസ്റ്റർ ട്രീസ റോസ് , സിസ്റ്റർ വിജോ മരിയ എന്നിവരും ആശംസകൾ നേർന്നു സംസാരിച്ചു .

കലോത്സവത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്കും അധ്യാപകർക്കും കലോത്സവത്തിന്റെ വിവിധ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നവർക്കും മികച്ച ഭക്ഷണസൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള ഭക്ഷ്യകമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് ചടങ്ങോടെ ഔദ്യോഗിക തുടക്കമായി. കലോത്സവം വിജയകരമാക്കുന്നതിനായി എല്ലാവരുടെയും സഹകരണവും പിന്തുണയും ഉറപ്പാക്കണമെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.


Comment As:

Comment (0)