ചേരാനല്ലൂർ വാഹനപകടം" ഇരക ളുടെ പേരിൽ പിരിവും നിവേദനങ്ങളും. കുടുംബങ്ങളറിയാതെ. നിയമ സഹായ സമിതിക്കും പായിപ്ര സോമനുമെതിരെ കുടുംബം പരാതി. നൽകി

കൊച്ചി: ചേരാനല്ലൂരിൽ ജഡ്ജിയുടെ പ്രായപൂർത്തിയാകാത്തമകൻ ഓടിച്ച കാർ ഇരു ചക്ര വാഹനയാത്രക്കാരായിരുന്ന ജയബാലകൃഷ്ണൻ മരിച്ചതുമായി ബന്ധപ്പെട്ട് വീട്ടുകാരുടെ അനുവാദമില്ലാതെ മരിച്ച വ്യക്തിയുടെ മകൾക്ക് സർക്കാർ ജോലി നൽകണമെന്ന് മുഖ്യമന്ത്രിയെ കണ്ട് നിവേദനം നൽകുകയും സാമൂഹ്യ മാധ്യമങ്ങളിലൂടെ കുടുംബത്തെ അപഹാസ്യരാക്കുന്നതിന് സാമ്പത്തികസഹായം അഭ്യർത്ഥിക്കുകയും ചെയ്യുന്ന പ്രചരണങ്ങൾ വ്യാപകമായി നടത്തുന്നതിനെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മരിച്ചയാളിന്റെ ബന്ധുക്കൾ ആഭ്യന്തര മന്ത്രിക്കും കൊച്ചി കമ്മീഷണർക്കും പരാതി നൽകി. കേരള നിയമസഹായ സമിതി എന്ന സംഘടനക്കെതിരെയും സെന്തിൽകുമാർ. മഹിളാ പ്രസിഡന്റ് ജയ.പായിപ്ര സോമൻ എന്നിവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. കൂടാതെ ബി.ജെ.പി.യുടെ വാട്സാപ്പ് ഗ്രൂപ്പെന്ന് അവകാശപ്പെട്ട്. മെട്രോ മാൻ. ഭാരതീയ ജനതാ പാർട്ടി. എന്ന പേരുകളിലെല്ലാം ഇരയുടെ കുടുംബത്തിന് വേണ്ടി സാമ്പത്തിക സഹായം അഭ്യർത്ഥിക്കുന്ന വിവരങ്ങളും പരാതിയിൽ പറയുന്നു. ഈ വിഷയത്തിൽ ജാതി. മത.രാഷ്ട്രിയ ഭേദമെന്യ പൊതു സമൂഹം കുടുംബത്തിന് പൂർണമായ സാമൂഹ്യ പിന്തുണയും. മുഖ്യമന്ത്രി വി.ഡി.സതീശനും ആഭ്യന്തര മന്ത്രി. രമേശ് ചെന്നിത്തലയും കുടുംബങ്ങളെ നേരിട്ട് ബന്ധപ്പെട്ട് എല്ലാ വിധ സർക്കാർ പിന്തുണയും. എ.ഡി.ജി.പി. ശ്രീ. വിജയന്റെ മേൽനോട്ടത്തിൽ പോലീസ് സഹകരണവും ഉറപ്പു വരുത്തുമ്പോഴാണ് ചിലർ സംഘടനകളുടെ പേരിൽ കുടുംബങ്ങളെ അപഹാസ്യരാക്കാനും യഥാർത്ഥ വിഷയങ്ങളെ വഴിതിരിച്ചു വിടാനും പൊതു സമൂഹത്തേയും സർക്കാരിനേയും കുടുംബവുമായി ശത്രുതയിലാക്കാനും ശ്രമിക്കുന്നത് ഇതിനെ കുറിച്ചാണ് കുടുംബം പരാതി നൽകിയിരിക്കുന്നത്


Comment As:

Comment (0)