കടുങ്ങല്ലൂർ ഗ്രാമ പഞ്ചായത്തിലെ മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് T J. ടൈറ്റസ് ഹൈകോടതി മുമ്പാകെ ഒരു പൊതു താല്പര്യ ഹർജി ഫയൽ ചെയ്തു.
കടുങ്ങല്ലൂർ: ഇടയാർ വ്യവസായ മേഖലയോട് ചേർന്നു കിടക്കുന്ന കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ 18-ാം വാർഡിൽ സ്ഥിരതാമസക്കാരനായ മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, T. J. ടൈറ്റസ് , ബഹു. ഹൈകോടതി മുമ്പാകെ ഒരു പൊതു താല്പര്യ ഹർജി ഫയൽ ചെയ്തു.
ബിനാനി സിങ്ക് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ സിങ്ക്-മെൽറ്റിംഗ് യൂണിറ്റിന്റെ പ്രവർത്തനം മൂലമുണ്ടായ ഗുരുതരമായ പാരിസ്ഥിതിക മലിനീകരണത്താൽ നേരിട്ട് ബാധിക്കപ്പെട്ട വ്യക്തിയാണ്. പതിറ്റാണ്ടുകളോളം പ്രവർത്തിച്ച ഈ യൂണിറ്റ്, അപകടകരമായ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാതെ 2014-ൽ പെട്ടെന്ന് അടച്ചുപൂട്ടുകയായിരുന്നു. ഇവിടെനിന്നുണ്ടായ മലിനീകരണം പ്ലാന്റ് പരിസരത്തിന് പുറത്തേക്ക് വ്യാപിക്കുകയും, 18-ാം വാർഡിലെ മണ്ണ്, ഉപരിതല ജലം, ഭൂഗർഭ ജലം എന്നിവയെ മലിനമാക്കുകയും ചെയ്തു. ഇതിൻ്റെ ഫലമായി കിണർ വെള്ളം ഉപയോഗശൂന്യമാവുകയും കൃഷിഭൂമി കൃഷിക്ക് അനുയോജ്യമല്ലാതാവുകയും ചെയ്തു. സുപ്രീം കോടതി മോണിറ്ററിംഗ് കമ്മിറ്റി (2004), ലോക്കൽ ഏരിയ എൻവയോൺമെന്റ് പ്രൊട്ടക്ഷൻ കമ്മിറ്റി, കൂടാതെ സെൻട്രൽ പൊലൂഷൻ കണ്ട്രോൾ ബോർഡിന്റെയും മേൽനോട്ടത്തിൽ തയ്യാറാക്കിയ വിശദമായ പ്രോജക്റ്റ് റിപ്പോർട്ട് (DPR) എന്നിവയുൾപ്പെടെയുള്ള നിയമപരമായ സമിതികൾ ഇക്കാര്യം ആവർത്തിച്ച് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ റിപ്പോർട്ടിൽ, ഘനലോഹങ്ങൾ മൂലമുള്ള മലിനീകരണം വിലയിരുത്തുകയും, പരിസ്ഥിതി പുനരുദ്ധാരണത്തിനുള്ള ചെലവ് 47.88 കോടി രൂപയായി കണക്കാക്കുകയും ചെയ്തിരുന്നു. 'മലിനീകരണം ഉണ്ടാക്കുന്നവർ തന്നെ അതിനുള്ള ചെലവ് വഹിക്കണം' (polluter-pays principle) എന്നതനുസരിച്ച്, 47.88 കോടി രൂപയുടെ ബാധ്യത ബിനാനി സിങ്ക് ലിമിറ്റഡ് നു ആണെന്നും ഈ തുക 'റവന്യൂ റിക്കവറി ആക്ട്' (Revenue Recovery Act) പ്രകാരം ഈടാക്കാവുന്നതാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ആയതിന്റെ നടപടിക്രമങ്ങളിലെ പിഴവുകൾ ചൂണ്ടിക്കാട്ടി, റവന്യൂ റിക്കവറി നടപടികൾ ആരംഭിക്കുന്നതിൽ ജില്ലാ കളക്ടർ പരാജയപ്പെട്ടു. അതേസമയം, ബിനാനി സിങ്ക് ലിമിറ്റഡ് കടുങ്ങല്ലൂർ വില്ലേജിലുള്ള 108.6 ഏക്കർ വരുന്ന തങ്ങളുടെ സ്ഥാവര സ്വത്തുക്കൾ കൈമാറ്റം ചെയ്തുകൊണ്ടിരിക്കുകയാണ്. യഥാർത്ഥത്തിൽ സംസ്ഥാന സർക്കാർ വ്യവസായ മേഖലയിൽപ്പെടുന്ന ഈ ഭൂമി ബിനാനി സിങ്കിന് വ്യവസായ ആവശ്യത്തിന് മാത്രമാണ് നൽകിയത് കാലാന്തരത്തിൽ നിർദിഷ്ഠ വ്യവസായ ത്തിന് മാറ്റം വരുത്തുകയോ. പ്രതി സന്ധികളാലോ മറ്റേതോ കാരണത്താലാ മേൽ സംരംഭം നിറുത്തൽ ചെയ്യുകയോ ചെയ്താൽ സർക്കാരിന് തന്നെ കാര്യകാരണം സഹിതം പ്രസ്തുത ഭൂമി തിരിച്ചു നൽകുകയും സർക്കാരിനും സർക്കാരി തിര ബാധ്യതകളും തീർത്ത് നൽകണമെന്നും കരാറുകളുള്ളപ്പോഴാണ് ചില നിഷിപ്ത താത്പര്യക്കാർ ചട്ടങ്ങളും നിയമങ്ങളും കാറ്റിൽ പറത്തി വ്യാജരേഖകൾ ചമച്ചും പ് നിലവിൽ കോടികൾ വിലമതിക്കുന്ന ഭൂമി സ്വകാര്യ വ്യക്തികൾക്ക് നിയമലംഘനം നടത്തി കൈമാറിയിരിക്കുന്നത്. നിലവിൽ നൂറ് കണക്കിറ് ചെറുകിട / വൻകിട സംരഭകർ വ്യവസായങ്ങൾ നടത്താൻ ഭൂമിക്കായി ജില്ലാ വ്യവസായ പ്രത്തിന്റെ പട്ടിക്കൽ നിരനിരയായി നിൽകുമ്പോഴാണ് ചട്ടവിരുദ്ധമായി റിയൽ എസ്റ്ററ്റ് കച്ചവടം നടത്തുന്നത്. ബിനാനി സിങ്ക്. വാട്ടർ അതോറിറ്റി. കേരള ഇലക്ട്രിസിറ്റി.. ബാങ്ക് വായ്പകൾ തൊഴിലാളി വിഹിതങ്ങൾ. അസംസ്കൃത വിതരണക്കാർ എന്നിങനെയുള്ളവർക്ക് കോടികൾ നൽകാനുള്ളപ്പോഴാണ്. സ്വകാര്യ റിയൽ എസ്റ്റേറ്റ്കാരുടെ കയ്യിലേക്ക് ഈ ഭൂമി എത്തപ്പെട്ടിരി ക്കുന്നത്.സർക്കാരിന്റെയും മറ്റുള്ള അതോറിറ്റികളുടെയും തുടർച്ചയായ നിഷ്ക്രിയത്വം, അനിവാര്യമായ പരിസ്ഥിതി പുനരുദ്ധാരണ നടപടികൾ നടപ്പിലാക്കുന്നതിന് ഇതെല്ലാം തടസ്സമാക്കൂന്നു. ഇത് ഹർജിക്കാരനും മറ്റ് താമസക്കാർക്കും ശുദ്ധജലവും കൃഷിഭൂമിയും ലഭിക്കാനുള്ള അവകാശം നിഷേധിക്കുന്നു. ഇതിനെതിരെ മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, T. J. ടൈറ്റസ് നിരന്തരം നടത്തിയ പോരാട്ടം ഫലം കാണാതെ വന്നപ്പോൾ ബഹു. ഹൈകോടതിയെ സമിപിച്ചത്.
ഇത് ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളുടെ തുടർച്ചയായ ലംഘനമാണ് ബിനാനി സിങ്ക് തുടർന്ന് പോരുന്നത്.
11.11.26 ന് മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, T. J. ടൈറ്റസ് ബഹു. ഹൈകോടതി മുമ്പാകെ കൊടുത്ത ഹർജി ഫയലിൽ സ്വീകരിച്ചു എതൃകക്ഷികൾക്ക് നോട്ടീസ് അയക്കാൻ ഉത്തരവായി



