അങ്കമാലി മർച്ചന്റ്സ്അസോസിയേഷന്റ് നേതൃത്വത്തിൽ നടന്ന ലേബർ രജിസ്ട്രേഷൻ ക്യാമ്പ് അസോസിയേഷൻ പ്രസിഡന്റ് എൻ.വി പോളച്ചൻ ഉദ്ഘാടനം ചെയ്തു.
19
ലേബർ റെജിസ്ട്രേഷൻ ക്യാമ്പ്
അങ്കമാലി: അങ്കമാലി മർച്ചന്റ്സ് അസോസിയേഷന്റെ നേത്രതത്തിൽ ലേബർ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. അസോസിയേഷൻ പ്രസിഡന്റ് എൻ.വി. പോളച്ചൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അസി. ലേബർ ഓഫീസർ ലൂവിത്ത ജാൻസിഎൻ.ജെ. തൊഴിലുടമകൾക്കും , ജീവനക്കാർക്കുമായി തൊഴിൽ നിയമങ്ങളെ സംബന്ധിച്ച ക്ലാസ് നയിച്ചു. അസോസിയേഷൻ ഭാരവാഹികളായ ഡെന്നി പോൾ, ജോഷി ജോർജ് , ബിജു പൂപ്പത്ത് , ബെന്നി കുര്യാക്കോസ്, മനോജ് അലക്സ് , ജോബി നെല്ലിശേരി, മീര അവരാച്ചൻ ,രൻജിത്ത് രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. 2 ദിവസം നീണ്ടു നില്ക്കുന്ന ക്യാമ്പ് നവംബർ 20 ന് അവസാനിക്കും. വ്യാപാര ഭവനിൽ നടക്കുന്ന ക്യാമ്പിൽ പുതുതായി ലേബർ രജിസ്ട്രേഷൻ എടുക്കുന്നതിനും , നിലവിലുള്ള രജിസ്ട്രേഷൻ പുതുക്കുന്നതിനും അവസരമുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു



