കുട്ടി എഞ്ചിനീയർമാരുടെ പടയോട്ടവുമായി സ്റ്റെയ്പിന്റെ ഹാക്കത്തോൺ
489
കണ്ണൂർ:ആയിരത്തിലധികം കുട്ടി എഞ്ചിനീയർമാരെ തയ്യാറാക്കിയ സ്റ്റെയ്പിന്റെ ഹാക്കത്തോൺ ആഗസ്റ്റ് 20,21 തീയതികളിൽ കണ്ണൂർ നിയോജക മണ്ഡലത്തിലെ കാഞ്ഞിരോട് കെ.എം.ജെ മാനേജ്മെന്റിന്റെ കീഴിലുള്ള നഹർ ആർട്സ് & സയൻസ് കോളേജിലുള്ള ടാൽറോപിൻ്റെ ടെക്കീസ് പാർക്കിൽ വെച്ചു നടന്നു.
അഞ്ചാം ക്ലാസ്സ് മുതൽ മുകളിലോട്ടുള്ള സ്കൂൾ വിദ്യാർത്ഥികൾക്കും കോളേജ് വിദ്യാർത്ഥികൾക്കും 365 ദിവസം ഒരു മണിക്കൂർ വീതം പഠിച്ചുകൊണ്ട് സോഫ്റ്റ്വെയർ എഞ്ചിനീയർ ആകാനുള്ള ഓൺലൈൻ പ്ലാറ്റ്ഫോം.
പഠനത്തിനു ശേഷം തൊഴിലും12 വർഷത്തെ ഐ.ടി എക്സ്പീരിയൻസ് ഉള്ള ഒരു ടീമിന്റെ കൃത്യമായ പ്രവർത്തനമാണ് ടാൽറോപിന്റെ എഡ്യൂക്കേഷൻ സംരംഭമായ സ്റ്റെയ്പിനെ രൂപപ്പെടുത്തിയത്.



