കൊല്ലം ചിന്നക്കടയില്‍ മന്ത്രി പി.രാജീവിനെ കരിങ്കൊടിക്കാണിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദനം
106
രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. പൊലിസ് നോക്കിനില്‍ക്കേയായിരുന്നു അതിക്രമം. വ്യവസായ മന്ത്രി.പി. രാജീവ് കടന്നുപോകുന്ന വഴിയില്‍ കരിങ്കൊടി കാണിക്കാനായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്. പരിപാടിയിലേ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിക്കുമ്പോള്‍ പൊലിസ് സമീപത്തുതന്നെയുണ്ടായിരുന്നു. മര്‍ദനത്തിനിടെ പല സാധനങ്ങളുമെടുത്ത് എറിയുന്നതും ക്രൂരമായി മര്‍ദിക്കുന്നതും പൊലിസ് നോക്കി നില്‍ക്കുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.



