ട്രെയിൻ തട്ടി വിദ്യാർത്ഥിനി മരിച്ചു.
875
അങ്കമാലി: അങ്കമാലി ഫയർ സ്റ്റേഷന് സമീപം വിദ്യാർത്ഥിനി ട്രെയിൻ ഇടിച്ചു മരിച്ചു.
ഇന്ന് (12-08-22) രാവിലെ കൂട്ടുകാർക്കൊപ്പം റെയിൽവേ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടുകയായിരുന്നു.
പുളിയനം തേലപ്പിള്ളി വീട്ടിൽ സാജന്റെ മകൾ അനു സാജൻ (21)ആണ് മരിച്ചത്.
അങ്കമാലി മോർണിംഗ് സ്റ്റാർ കോളേജിൽ ബി എസ് സി സുവോളജി അവസാന വർഷ വിദ്യാർത്ഥിനിയാണ്.



