നെടുമ്പാശ്ശേരി വിമാനതാവളത്തിൽ 48 ലക്ഷം രൂപയുടെ സ്വർണ്ണം പിടിച്ചു.

നെടുമ്പാശേരി: വായയ്ക്കുള്ളിലും ജ്യൂസ് ബോട്ടിലിനുള്ളിലും ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചതു ൾപ്പെടെ 48 ലക്ഷം രൂപയുടെ സ്വർണം നെടുമ്പാശേരിയിൽ കസ്റ്റംസ് പിടികൂടി.

 ഒരു സ്ത്രീയുൾപ്പെടെ മൂന്ന് പേരിൽ നിന്നായാണ് 950 ഗ്രാം സ്വർണം പിടികൂടിയത്

കാസർകോട് സ്വദേശികളായ അബൂബക്കർ , അബ്ദുള്ള  എന്നിവരാണ് വായയ്ക്കുള്ളിലായും ജ്യൂസ് ബോട്ടിലിലായും സ്വർണം ഒളിപ്പിച്ചത്.

 ഇരുവരും ദുബൈയിൽ നിന്നു മാണെത്തിയത്

 അബ്ദുള്ളയിൽ നിന്നും  അബൂബക്കറിൽ നിന്നും 125 ഗ്രാം സ്വർണം വീതമാണ് പിടികൂടിയത്.

കുവൈത്തിൽ നിന്നും വന്ന കൊല്ലം സ്വദേശിനി യിൽ നിന്നും 700 ഗ്രാം സ്വർണം പിടികൂടി.

 ചെയിനുകളായും അരഞ്ഞാണുകളായുമാണ് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിപ്പിച്ചത്.


Comment As:

Comment (0)