വൃദ്ധയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞ യുവാവ് പിടിയിൽ .....
അങ്കമാലി :പീച്ചാനിക്കാട്
പഴയ തുണികളെടുക്കാൻ വീട്ടിൽ എത്തി വൃദ്ധയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞ യുവാവ് പിടിയിൽ ....
പെരുമ്പാവൂർ പള്ളിക്കവലയിൽ വാടകയ്ക്ക് താമസിക്കുന്ന ബംഗലൂരു സ്വദേശി പ്രതാപ് (26) ആണ് അങ്കമാലി പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ് 5 ന് ഉച്ചയ്ക്കായിരുന്നു സംഭവം. പഴയ തുണിയുണ്ടോ എന്ന് അന്വേഷിച് എത്തിയ ഇയാൾ...
വൃദ്ധയുടെ മാലപൊട്ടിച്ച് കടന്നു കളയുകയായിരുന്നു.
പഴയ തുണികൾ വാങ്ങി ഡ്രൈക്ലീൻ ചെയ്ത് വിൽപ്പന നടത്തുകയാണ് ഇയാൾ ചെയ്യുന്നത്. വർഷങ്ങളായി കുടുംബാംഗങ്ങളൊത്ത് കേരളത്തിലാണ് താമസം. ഇയാൾ പൊട്ടിച്ചെടുത്ത മാല പെരുമ്പാവൂരിലെ ധനകാര്യ സ്ഥാപനത്തിൽ പണയം വെച്ചിരിക്കുകയായിരുന്നു മാലയും പ്രതാപ് സഞ്ചരിച്ച ഇരുചക്ര വാഹനവും പോലിസ് കസ്റ്റഡിയിലെടുത്തു. ഇൻസ്പെക്ടർ പി.എം ബൈജു , എസ്.ഐ എൽദോ കെ പോൾ, എ.എസ്.ഐ ഫ്രാൻസിസ് , എസ്.സി.പി.ഒ മാരായ മിഥുൻ, അജിത്, ഷൈജു അഗസ്റ്റിൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വീടുകളിൽ എത്തുന്ന അപരിചിതരെ സൂക്ഷിക്കണമെന്നും സംശയാസ്പദമായി അപരിചിതർ പ്രദേശത്ത് കറങ്ങി നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പോലീസിനെ വിവരം അറിയിക്കണമെന്നും
അങ്കമാലി പോലിസ് ഇൻസ്പെക്ടർ പി എം ബൈജു മുന്നറിയിപ്പ് നൽകി.