ഫീമോഫീലിയ ബോധവൽക്കരണ ക്ലാസും സ്കോളർഷിപ്പ് വിതരണവും നടത്തി.

 

 

അങ്കമാലി: ഹീമോഫീലിയ സൊസൈറ്റി  അങ്കമാലി ചാപ്റ്ററിൻറെ  ആഭിമുഖ്യത്തിൽ ഹീമോഫീലിയ രോഗികൾ നേരിടുന്ന ശാരീരികവും മാനസികവുമായ വെല്ലുവിളികളെക്കുറിച്ച് ബോധവൽക്കരണ ക്ലാസും, ഹീമോഫീലിയ രോഗികളായ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണവും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്തു. “സേവ് വൺ ലൈഫ്” പദ്ധതിയുടെ ഭാഗമായി  20 ഹീമോഫിലിയ വിദ്യാർഥികൾക്ക് 33,000/- (മുപ്പത്തി മുവായിരം  രൂപ) വീതമാണ് സ്കോളർഷിപ്പ് നൽകിയത്. ഹീമോഫിലിയ വിദ്യാർഥികളുടെ ഡിഗ്രി, പ്രൊഫഷണൽ കോഴ്‌സുകൾ  ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസത്തിന്റെ  ചെലവ് പൂർണ്ണമായും  ഹീമോഫീലിയ ഫെഡറേഷൻ  വഹിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

ചാപ്റ്റർ പ്രസിഡണ്ട് ലക്‌സി ജോയ് അധ്യക്ഷത വഹിച്ച യോഗത്തിൽ  അങ്കമാലി നഗരസഭ ചെയർപേഴ്സൺ റീത്ത പോൾ  മുഖ്യസന്ദേശം നൽകി. 

എസ് ഓ എൽ കോർഡിനേറ്റർ ഉഷ പാർത്ഥസാരഥി, നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ വിൽ‌സൺ മുണ്ടാടൻ, ഡോ. ബൈജു കുരിയൻ,  നഗരസഭ എൽഡിഎഫ് പാർലിമെന്ററി  പാർട്ടി ലീഡർ ടി. വൈ. ഏലിയാസ്, കെ എസ് സുപ്രിയ, മർച്ചന്റസ്  അസോസിയേഷൻ പ്രസിഡണ്ട് എൻ വി പോളച്ചൻ, നഗര സഭ കൗൺസിലർമാരായ കെ ഡി ജയൻ, സാജൻ വർക്കി, സിജി പോൾ, ചാപ്റ്റർ സെക്രട്ടറി കെ.  പ്രഭാകരൻ, ലാൽ പൈനാടത്ത്, ബിജു ദേവസ്സി, സിമി വർഗീസ് എന്നിവർ പ്രസംഗിച്ചു.


Comment As:

Comment (0)