കൊറിയർ വഴി എത്തിച്ച MDMA യുമായി അങ്കമാലിയിൽ യുവാവ് പിടിയിൽ:

 

 അങ്കമാലി: ചെങ്ങമനാട് നീലത്ത് പള്ളത്ത് വീട്ടിൽ
പുതിയ പാലത്തിനടുത്ത് 
 മജീദ് മകൻ അജ്മൽ ആണ് അങ്കമാലി പോലീസിന്റെ പിടിയിലായത്:

അങ്കമാലിയിലെകൊറിയർ സ്ഥാപനം വഴി മുംബയിൽ നിന്നും എത്തിച്ച മാരക മയക്കുമരുന്നാണ് ഇന്ന് പിടികൂടിയത്

ഇയാൾസഞ്ചരിച്ചിരുന്ന നാനോ കാറും കസ്റ്റഡിയിൽ എടുത്തു

കെജി ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന കൊറിയർ സ്ഥാപനത്തി ലൂടെയാണ് മയക്ക് മരുന്ന് കടത്തിയത് : കൊറിയർസ്ഥാപനത്തിന് മുമ്പിൽ പൊതിയുമായി കാറിലേക്ക് കയറുന്നതിനിടെ ആണ് പോലീസ് ഇയാളെ പിടികൂടിയത്
20 ലക്ഷത്തിലേറെ വില വരുന്ന മയക്കുമരുന്നാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്
ബ്ലൂടൂത്ത് സ്പീക്കറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു 200 ഗ്രാം എംഡി എം എ കണ്ടെത്തിയത്
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അങ്കമാലി CI 
PM ബൈജുവിന്റെ നേതൃത്യത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.


Comment As:

Comment (0)