കോട്ടയത്ത് വനിത സുഹൃത്തിന്റെ വീട്ടില്‍ കുഴഞ്ഞുവീണ് യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍
107
വയല കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ കെ.എസ്. അരവിന്ദാണ് മരിച്ചത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് അരവിന്ദിന്റെ ബന്ധു അരുണ്‍ ഏറ്റുമാനൂര്‍ പൊലീസില്‍ പരാതി നല്കി.
ഈ മാസം ഒമ്ബതിനാണ് സംഭവം. അരവിന്ദിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി 11ഓടെ മരിച്ചു.ആശുപത്രിയില്‍ എത്തിക്കുമ്ബോള്‍ ആനന്ദിന്റെ തലക്കുപിന്നില്‍ മുറിവ് ഉണ്ടായിരുന്നതായി പരാതിയില്‍ പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.