നായത്തോട് മഹാകവി ജി. സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിന് 12 സീലിംഗ് ഫാനുകൾ നൽകി ലയൺസ് ക്ലബ് ഓഫ് അങ്കമാലി എയർ സിറ്റി
അങ്കമാലി: ലയൺസ് ക്ലബ് ഓഫ് അങ്കമാലി എയർസിറ്റിയുടെ നേതൃത്വത്തിൽ നായത്തോട് മഹാകവി ജി. സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിന് 12 സീലിംഗ് ഫാനുകൾ സംഭാവനയായി നൽകി.. ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318C, റീജിയൻ XVIII, സോൺ I എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
സ്കൂളിലെ വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട പഠനാന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഫാനുകൾ വിതരണം ചെയ്യുന്നത്. ലൂക്കർ BLDC സീലിംഗ് ഫാനുകളാണ് പദ്ധതിയുടെ ഭാഗമായി നൽകിയത്.
ഒക്ടോബർ 1ന് രാവിലെ 10.30ന് നായത്തോട് മഹാകവി ജി. സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ അങ്കമാലി നഗരസഭ ചെയർപേഴ്സൺ റീത്ത പോൾ ഉദ്ഘാടനം നിർവഹിച്ചു.. ലയൺസ് ക്ലബ് ഭാരവാഹികളും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു.
വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായ പഠനാന്തരീക്ഷം ഒരുക്കുന്നതിനൊപ്പം സാമൂഹിക പ്രതിബദ്ധതയോടെയുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ലയൺസ് ക്ലബ് പദ്ധതി നടപ്പാക്കുന്നത്.



