ആയുർവേദാശുപത്രിയിൽ മരുന്നുണ്ട്, ഡോക്ടറുണ്ട് പക്ഷെ, എടുത്ത് നൽകാൻ ആളില്ല
അങ്കമാലി: ദിനംപ്രതി നൂറ് കണക്കിന് രോഗികൾ ആശ്രയിക്കുന്ന മൂക്കന്നൂർ ആയുർവേദാശുപത്രിയിൽ ഗുണമേന്മയുള്ള മരുന്നുകളും മിടുക്കിയായ ഡോക്ടറും ഉണ്ട് പക്ഷെ മരുന്ന് എടുത്ത് കൊടുക്കാൻ ആളില്ലാത്തതു കാരണം രോഗികൾ വരുന്നതു പോലെ മടങ്ങുന്നു.കേന്ദ്ര സർക്കാർ പദ്ധതിയുടെ ' ആയുഷിൻ്റെ കീഴിലുള്ള യോഗ്യരായ ഡോക്ടറെ തന്നെ ഇവിടെ ലഭിച്ചിട്ടും മരുന്ന് എടുത്ത് നൽകേണ്ട ആളെ നിയോഗിക്കേണ്ടത് തദ്ദേശഭരണ സംവിധാനങ്ങളാണ് മൂക്കന്നൂർ ഗ്രാമപഞ്ചായത്തിൽ ഇത് സംബന്ധിച്ച് രോഗികളും ഡോക്ടറും നിരന്തരമായി ആവശ്യമുന്നയിച്ചിട്ടും പഞ്ചായത്ത് ഭരണസമിതിക്ക് ഇതിനൊന്നും നേരമില്ല എന്ന അവസ്ഥയിലാണ്, ഇപ്പോൾ ഡോക്ടറുടെ പ്രധാന ജോലി രോഗിയുടെ രോഗാവസ്ഥ നിർണയിക്കുക മരുന്നുകൾ എഴുതി കൊടുക്കുക കൂടെ മരുന്ന് അവശ്യമുള്ളവർ പുറത്ത് നിന്ന് വാങ്ങുക എന്ന ഉപദേശവും മാത്രം, കഴിഞ്ഞ നവമ്പർ മുതൽ ഇവിടെ ഇതാണവസ്ഥ, പഞ്ചായത്തിലുണ്ടായിരുന്ന ഒരു "മാവേലി സ്റ്റോർ " നിറുത്തിപ്പോയിട്ട് നാളിതുവരെ പുനസ്ഥാപിക്കാൻ പഞ്ചായത്ത് വിചാരിച്ചിട്ട് നാളിതുവരെ കഴിഞ്ഞിട്ടില്ല ഭരണ സമിതി പുനസംഘടനകളും ഓരോ വർഷവും പ്രസിഡൻ്റുമാരെ മാറ്റലും വാഴ്ത്തലുകളും മുറപോലെ നടക്കുന്നു എന്നല്ലാതെ പൊതു സമൂഹത്തിന് അവശ്യമായ ഒരു കാര്യവും നടക്കുന്നില്ല, അവർക്കതിന് സമയവുമില്ല, കേന്ദ്ര സർക്കാരിൻ്റെ ഫണ്ട് പോലും ശരിയായ് വിനിയോഗിക്കാനും ജനങ്ങളിലെത്തിക്കാനും പ്രത്യേകിച്ച് പട്ടികജാതി പട്ടിക ഫണ്ട് വിനിയോഗം, വനാതിർത്തികളിൽ വന്യമൃഗ ആഗമന പ്രതിരോധം ഇവയൊന്നും യാഥാവിധി നടക്കുന്നില്ല എല്ലാം ഒരു പ്രഹസനം മാത്രം, എന്തുകൊണ്ടും മൂക്കന്നൂർ നിവാസികൾ സന്തുഷ്ടരാണ് ഇവരുടെ ദൃഷ്ടിയിൽ,,,