ജിൻസൺ ആൻ്റോ ചാൾസ് ഓസ്ട്രേലിയയിൽ ആദ്യ മലയാളി മന്ത്രി

 

ഓസ്ട്രേലിയയിലെ നോർത്തേൺ ടെറിട്ടറി പാർലമെന്റിലേക്ക് ഉജ്വല വിജയം നേടിയ മലയാളിയായ  ജിൻസൺ ആൻ്റോ ചാൾസ് മന്ത്രി പദത്തിലേക്ക് . ആദ്യമായാണ് ഒരു മലയാളി ഓസ്ട്രേലിയയിൽ മന്ത്രി പദത്തിലെത്തുന്നത്. 
കായികം, കല , സാംസ്കാരികം , യുവജനക്ഷേമം എന്നീവകുപ്പുകളുടെ ചുമതലയാണ് ജിന്‍സണ് ലഭിച്ചത് .

2011 ല്‍ നഴ്സായി ഓസ്ട്രേലിയയില്‍ എത്തിയ ജിന്‍സണ്‍ നിലവില്‍  ഡാർവിനിൽ ടോപ് എന്‍ഡ് മെന്‍റല്‍ ഹെൽത്തിൽ ഡയറക്ടറാണ്. 
ലിബറൽ പാർട്ടിയുടെ കാൻഡിഡേറ്റ് ആയാണ് ജിൻസൺ സാൻഡേഴ്സൺ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത് .

പത്തനംതിട്ട എം.പി. ആൻറ്റോ ആൻറ്റണിയുടെ സഹോദരൻ്റെ പുത്രനാണ് ജിൻസൺ.


Comment As:

Comment (0)