യുക്ര്‌നിലെ ഇന്ത്യൻ പൗരന്മാരോട് എത്രയും പെട്ടന്ന് രാജ്യം വിടണമെന്ന മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി

കീവും ഖാർകീവും ആക്രമിക്കപ്പെട്ട കഴിഞ്ഞയാഴ്ചയും ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകിയിരുന്നു.ഒരാഴ്ചയ്‌ക്കിടെ രണ്ടാം തവണയാണ് ഇന്ത്യൻ പൗരന്മാരോട് യുക്രെയ്‌നിൽ നിന്ന് പുറത്തുകടക്കണമെന്ന നിർദ്ദേശം നൽകുന്നത്. അടിയന്തിര സാഹചര്യത്തിൽ ബന്ധപ്പെടേണ്ട ഫോൺ നമ്പറുകളും എംബസി നൽകിയിട്ടുണ്ട്.

ഈ മാസം 19-ാം തീയതി എംബസിയുടെ മുന്നറിയിപ്പിനെ തുടർന്ന് ഏതാനും പേർ യുക്രെയ്‌ന് പുറത്ത് കടന്നിരുന്നു. ഇന്ന് വീണ്ടും പുതിയ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നതെന്നും എംബസി അറിയിച്ചു. റഷ്യ ഡ്രോൺ ആക്രമണം ശക്തമാക്കുമെന്ന സൂചനയാണ് എംബസി പങ്കുവെയ്‌ക്കുന്നത്.

യുക്രെയ്ൻ റഷ്യയ്‌ക്ക് നേരെ രാസായുധ പ്രയോഗം നടത്തിയെന്ന ആരോപണം ഉന്നയിക്കപ്പെട്ടിരുന്നു. അതിർത്തിയിലെ മൂന്ന് നഗരങ്ങൾ ആക്രമിച്ച യുക്രെയ്ൻ കനത്ത നാശം വരുത്തിയതിന് തിരിച്ചടി വീണ്ടും ഉണ്ടാകുമെന്നാണ് നാറ്റോ സൂചന നൽകിയിട്ടുള്ളത്. അതിർത്തിയിലേയ്‌ക്ക് റഷ്യ കൂടുതൽ സൈനികരെ എത്തിച്ചുകൊണ്ടിരിക്കുകയാണെന്നും മുന്നറിയിപ്പിൽ പറയുന്നു.


Comment As:

Comment (0)