ആനപ്പാറയിൽ വീട്ടമ്മയുടെ മരണം കൊലപാതകം ഭർത്താവ് അറസ്റ്റിൽ

ആനപ്പാറയിൽ വീട്ടമ്മയുടെ മരണം കൊലപാതകം ഭർത്താവ് അറസ്റ്റിൽ     

അങ്കമാലി: മഞ്ഞപ്ര ആനപ്പാറയിൽ വീട്ടമ്മ അരിയിക്കൽ വീട്ടിൽ ജോയിയുടെ ഭാര്യ മിനിയുടെ മരണം കൊലപാതകമാണന്ന് തെളിഞ്ഞു കഴിഞ്ഞ തിങ്കളാഴ്ച രാതിയാണ് മരണം സംഭവിച്ചത്   മിനിയെഅങ്കമാലി താലൂക്ക് അശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ മരണം സംഭവിച്ച് കഴിഞ്ഞിരുന്നു തുടർന്ന പരിശോധനയിൽ കഴുത്തിലെ പാടുകൾ കണ്ട ഡോക്ടർക്ക് സംശയം തോന്നി പോലിസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് കളമശേരിയിൽ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ് മാർട്ടത്തിൽ തലയ്ക്ക് ക്ഷതം ഏറ്റാണ് മരണം സംഭവിച്ചത് എന്ന് കണ്ടെത്തി തുടർന്ന് ഭർത്താവ് ജോയിയെ കാലടി പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതിൽ ഭർത്താവാണ് കുറ്റം ചെയ്തത് എന്ന് തെളിഞ്ഞു അതിനെ തുടർന്ന് ഇന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത് പോലിസും ഫോറൻസിക് വിദഗ്ദ്ധരും വീട്ടിൽ എത്തി തെളിവുകൾ ശേഖരിച്ചിരുന്നു.


Comment As:

Comment (0)