മഹിളാ കിസാൻ സ്വശാക്തികരൺ പരിയോജന (എം.കെ.എസ് .പി):

 

മഹിളാ കിസാൻ സ്വശാ ക്തികരൺ പരിയോജന (എം. കെ. എസ്. പി.)എറണാകുളം ഈസ്റ്റ്‌ ഫെഡറേഷൻ ന്റെ നേതൃത്വത്തിൽ കില യുടെ പരിശീലന പരിപാടിയുടെ ഭാഗമായി  പച്ചക്കറി കൃഷി വികസിപ്പിക്കുന്നതിന് വേണ്ടി, അങ്കണവാടി  തലത്തിൽ വനിതകൾക്ക് ജൈവ വള പരിശീലനവും, പച്ചക്കറി കൃഷി വികസിപ്പിക്കുന്നതിന് ആവശ്യമായ മാർഗ നിർദ്ദേശങ്ങളും നൽകി. കാലടി ടൗൺ അങ്കണ വാടിയിൽ നടന്ന പരിശീലന പരിപാടി വാർഡ് മെമ്പർ പി. ബി. സജീവ് ഉദ്ഘാടനം ചെയ്തു. ഷീല,എം. കെ., അങ്കണവാടി ടീച്ചർ ജോളി, കെ. പി. അങ്കണവാടി വെൽഫെയർ കമ്മിറ്റിഅംഗം വി. ജി. ഈശ്വരി, പദ്മ മിസ്, ഗ്രേസി ദേവസികുട്ടി തുടങ്ങിയവർ  സംസാരിച്ചു.


Comment As:

Comment (0)