ഇന്ന് ദേശീയ ശാസ്ത്ര ദിനം
ദേശീയ ശാസ്ത്ര ദിനം..
1928 ഫെബ്രുവരി 28 ന് ആണ് ലോക പ്രശസ്ത ഭൗതിക ശാത്രജ്ഞൻ ആയ സി. വി. രാമൻ, രാമൻ എഫക്ട് കണ്ടെത്തിയത് ലോകത്തിന്റെ മുന്നിൽ അവതരിപ്പിച്ചത്...
ഈ ഓർമ്മയ്ക്കായി, 1987 മുതൽ ഇന്ത്യയിൽ ഫെബ്രുവരി 28 ശാസ്ത്ര ദിനം ആയി ആചരിക്കുന്നു...
1930 ൽ ഈ കണ്ടു പിടിത്തത്തിനു അദ്ദേഹത്തിന് ഭൗതിക ശാസ്ത്രത്തിൽ നോബൽ സമ്മാനം ലഭിച്ചു...
ഫിസിക്സിൽ നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരനും, ഏഷ്യക്കാരനും സി. വി. രാമനാണ്...
" ഒരു സുതാര്യമാധ്യമത്തിലൂടെ കടന്നു പോകുമ്പോൾ പ്രകീർണ്ണനം സംഭവിക്കുന്ന ഏക വർണ്ണ പ്രകാശത്തിൽ ചെറിയൊരു ഭാഗത്തിന് തരംഗദൈർഘ്യത്തിൽ വ്യത്യാസമുണ്ടാകുന്ന പ്രതിഭാസം ആണ് രാമൻ പ്രഭാവം... "
അതായത്, ഒരു പ്രത്യേക നിറത്തിലുള്ള ഒരു ഏക വർണ്ണ കിരണത്തെ ഒരു സുതാര്യ വസ്തുവിൽ കൂടി കടത്തി വിട്ടാൽ പ്രകീർണനം എന്ന പ്രകാശത്തിന്റെ പ്രതിഭാസം മൂലം, ആ നിറത്തിൽ നിന്നും വ്യത്യസ്തമായ നിറമുള്ള രശ്മികൾ ഉണ്ടാകുന്നു...
പ്രകാശം അതിന്റെ ഘടകവർണങ്ങളായിപ്പിരിയുന്ന പ്രതിഭാസമാണ് പ്രകീർണനം....
പ്രകാശം ഒരു പ്രിസത്തിൽക്കൂടി കടന്നു പോകുമ്പോൾ സപ്തവർണങ്ങളായിപ്പിരിയുന്നത് പ്രകീർണനത്തിന് ഉദാഹരണമാണ്.
മഴവില്ലിന് കാരണം അന്തരീക്ഷത്തിലെ ജലകണികകളിൽത്തട്ടി സൂര്യപ്രകാശത്തിനു സംഭവിക്കുന്ന പ്രകീർണനമാണ്....
കടലിന്റെ നീല നിറത്തിനു കാരണം പ്രകാശത്തിന്റെ വിസരണം ആണെന്ന് കണ്ടെത്തിയതും സി. വി. രാമനാണ്...
അത് നമ്മൾ എട്ടാം ക്ലാസ്സിൽ പഠിക്കുന്നു..
ആകാശത്തിന്റെ നീല നിറം കടലിൽ തട്ടി പ്രതിഭലിക്കുന്നതാണ് കടലിന്റെ നീലിമയ്ക്കു കാരണം എന്നാണ് അന്ന് വരെ കരുതിയിരുന്നത്..
എന്നാൽ അതല്ല കാരണം...
സൂര്യനിൽ നിന്നും വരുന്ന ധവള പ്രകാശത്തിൽ 7 വർണ്ണങ്ങൾ ഉണ്ട്...
വയലറ്റ്, ഇൻഡിഗോ, ബ്ലൂ, ഗ്രീൻ, യെല്ലോ, ഓറഞ്ച്, റെഡ്..
ഇതിൽ തരംഗ ദൈർഘ്യം കൂടിയ പച്ച, മഞ്ഞ, ചുവപ്പ് നിറങ്ങൾ കടൽ അബ്സോവ് ചെയ്യുന്നു...
തരംഗ ദൈർഘ്യം കുറഞ്ഞ നീല നിറത്തെ കടൽ വിസരിപ്പിക്കുന്നു...
അപ്പോൾ നീലയെക്കാൾ തരംഗ ദൈർഘ്യം കുറഞ്ഞ വയലറ്റ്, ഇൻഡിഗോ നിറങ്ങൾ എന്തുകൊണ്ട് കടലിനു വരുന്നില്ല ?
വയലറ്റ്, ഇൻഡിഗോ എന്നീ ഘടക വർണങ്ങൾ ധവള പ്രകാശത്തിൽ താരതമ്യേന കുറവാണ്...
അത് കൊണ്ടു നീല മാത്രം നമ്മുടെ കണ്ണിൽ എത്തുന്നു...
സി. വി രാമൻ കൂടുതൽ വിവരങ്ങൾ.
ശാസ്ത്ര വിഷയത്തിൽ നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരനായ ശാസ്ത്രജ്ഞൻ.
ശാസ്ത്ര വിഷയത്തിൽ നോബൽ സമ്മാനം നേടിയ ആദ്യ ഏഷ്യക്കാരൻ...
ശാസ്ത്ര വിഷയത്തിൽ നോബൽ സമ്മാനം നേടിയ വെള്ളക്കാരൻ അല്ലാത്ത ആദ്യ വ്യക്തി...
നോബൽ സമ്മാനം നേടിയ രണ്ടാമത്തെ ഇന്ത്യക്കാരൻ...
ശാസ്ത്രത്തിൽ നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരൻ...
മുഴുവൻ സമയവും ഇന്ത്യയിൽ തന്നെ ഗവേഷണം നടത്തി ശാസ്ത്ര നോബൽ സമ്മാനം നേടിയ ഏക ഇന്ത്യക്കാരൻ...
രാമൻ എഫക്ട് കണ്ടുപിടിച്ചു...
സർ പദവി ലഭിച്ച ആദ്യ ഇന്ത്യൻ ശാസ്ത്രജ്ഞൻ...
നോബൽ സമ്മാനം ഭാരതരത്നം ഇവ നേടിയ ആദ്യ വ്യക്തി...
ഭാരതരത്നം നേടിയ ആദ്യ ശാസ്ത്രജ്ഞൻ..
ഇന്ത്യൻ അക്കാദമി ഓഫ് സയൻസസ് സ്ഥാപക പ്രസിഡണ്ട്...
രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകൻ...
ദേശീയ ശാസ്ത്ര ദിനമായി ബന്ധപ്പെട്ട ശാസ്ത്രജ്ഞൻ...
സോവിയറ്റ് യൂണിയന്റെ ലെനിൻ സമാധാന സമ്മാനം നേടിയ ഇന്ത്യക്കാരൻ..
സർക്കാർ ദേശീയ പ്രൊഫസർ സ്ഥാനം നൽകി ആദരിച്ച ആദ്യ വ്യക്തി...
1926 ഇന്ത്യൻ ജേർണൽ ഓഫ് ഫിസിക്സ് സ്ഥാപിച്ചു...
കടലിൻറെ നീല നിറത്തിന് വിശദീകരണം നൽകിയ വ്യക്തി...
1933 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ഫിസിക്സ് പ്രൊഫസറായി നിയമിതനായി...
സി. വി. രാമൻ 1888 നവംബർ 7 ന് തിരുച്ചിറപ്പള്ളിയിൽ ജനിച്ചു...
രാമൻ റീസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ബാംഗ്ലൂർ ആണ് സ്ഥിതി ചെയ്യുന്നത്...
1970 നവംബർ 21 ന് തന്റെ 82 ആം വയസിൽ ബാംഗ്ലൂർ വച്ചു അന്തരിച്ചു...
1954 ൽ ഭാരത സർക്കാർ ഭാരത രത്നം ഏർപ്പെടുത്തിയപ്പോൾ അത് ആദ്യം ലഭിച്ച മൂന്ന് പേരിൽ ഒരാളായിരുന്നു സി. വി. രാമൻ.