ചുമരെഴുത്ത് ഒരു കലയാണ് ഫ്ളക്സ് പിൻതളളിയെ കല


അങ്കമാലി : തെരെഞ്ഞടുപ്പ് കാലത്ത് ഏറ്റവുമധികം ഡിമാന്റുള്ളവരാണ് ചുമരെഴുത്തുകാര്‍ക്ക് പ്രത്യേകിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുണെങ്കില്‍ പറയേ വേണ്ട. ഫ്‌ളക്‌സ് ചുമരെഴുത്തിന്റെ സ്ഥാനം ഏറ്റെടുത്തതോട് കൂടി പല ചുമരെഴുത്തുകാരും കളം വിടുകയോ, അല്ലെങ്കില്‍ ഫ്‌ളക്‌സ് ബോര്‍ഡ് നിര്‍മ്മാണത്തിലേക്കോ വഴി മാറി. എന്നാലും നിറം മങ്ങാത്ത ചുമരെഴുത്തിനെ മുറുകെ പിടിക്കുന്ന ചിലരുടെ അവരുടെ അധ്വാനത്തെ മാനിക്കുന്നവര്‍. നായത്തോട് നടക്കുന്ന പത്താമത് അഖില കേരള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ പ്രചാരണാര്‍ത്ഥം അങ്കമാലി ടി.ബി. ജംഗ്ഷനില്‍ ചുമരെഴുത്തിയപ്പോള്‍ കൗതുകത്തോടെ ചുറ്റുംകൂടിയവര്‍ അനവധിയാണ്. വിഷ്വല്‍ ആര്‍ട്ട് രംഗത്ത് കാലങ്ങളായി അദ്ധ്യാപകനായും വര്‍ക്ക് ചെയ്തും മുന്നേറിയിരുന്നു കെ.ആര്‍. സുബ്രമണ്യന്‍ സുപ്രന്‍ പ്രശസ്തനാണ്. അങ്കമാലിയിലെ സ്‌കൂള്‍കളുടെയും അംഗനവാടികളുടെയും ഭിത്തി അലങ്കരിക്കുന്നത് സുപ്രന്‍ വരച്ച ചുമര്‍ ചിത്രങ്ങള്‍ കൊണ്ടാണ്. ഈ ജോലി തിരക്കുകള്‍ക്കിടയിലും പൊതു പ്രവര്‍ത്തരംഗത്തും സജീവമാണ്. കഴിഞ്ഞ മുനിസിപ്പല്‍ ഭരണ സമിതിയില്‍ മുനിസിപ്പല്‍ കൗണ്‍സിലറായിരുന്നു. നിറംമങ്ങാത്ത ചിത്രങ്ങള്‍ കൊണ്ടും എഴുത്തുകൊണ്ടും ചുമരുകള്‍ നിറയുന്നത് ഭംഗി തന്നെ എന്ന് സമ്മതിക്കുമെങ്കിലും പെട്ടെന്ന് കാര്യം കാണുവാന്‍ പെട്ടെന്ന് മങ്ങുന്ന ഫ്‌ളക്‌സിന്റെ പിന്നാലെയാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഫ്‌ളക്‌സ് നിരോധിച്ചെങ്കിലും യാതൊരു വക കടുത്ത നിയന്ത്രണമില്ലാതെ നിര്‍ബാധം തുടരുന്നുണ്ട്. മണ്ണില്‍ ലയിക്കാത്ത കാരണമാണ് ഇത്തരത്തില്‍ നിരോധനം ഏര്‍പ്പെടുത്തിയത്.
ചിത്രം : പത്താം അഖില കേരള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റി പ്രചാരണാര്‍ത്ഥം അങ്കമാലി ടി.ബി.ജംഗ്ഷനില്‍ മുന്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ.ആര്‍.സുബ്രമണ്യന്‍ ചുമരെഴുത്തുന്നു.


Comment As:

Comment (0)